സി. രവീന്ദ്രനാഥ്

Schoolwiki സംരംഭത്തിൽ നിന്ന്
സി. രവീന്ദ്രനാഥ്
പ്രമാണം:C Raveendranath.jpg
ജനനം (1955-11-22) 22 നവംബർ 1955 (വയസ്സ് 68)
ചേരാനല്ലൂർ
ഭവനംകാനാട്ടുകര
മുൻഗാമിപി.കെ. അബ്ദുറബ്ബ്
പിൻഗാമിവി. ശിവൻകുട്ടി
രാഷ്ട്രീയപ്പാർട്ടി
സി.പിഎം.
ജീവിത പങ്കാളി(കൾ)എം.കെ. വിജയം
കുട്ടി(കൾ)ഒരു മകൻ ഒരു മകൾ

പതിനാലാം കേരള നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു സി. രവീന്ദ്രനാഥ്. പന്ത്രണ്ടാം കേരളനിയമസഭയിൽ കൊടകര നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരളനിയമസഭ, പതിനാലാം കേരളനിയമസഭകളിൽ പുതുക്കാട് നിയോജകമണ്ഡലത്തിൽ നിന്നും ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1][2][3][4] .

ജീവിതരേഖ

തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത്‌ പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരിൽ ജനനം. ജെ.യു.പി.എസ്‌. പന്തല്ലൂർ. ജി.എൻ.ബി.എച്ച്‌.എസ്‌. കൊടകര, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ പുതുക്കാട്‌, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006-ലും 2011-ലും 2016-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ്‌ അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സജീവപ്രവർത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[2].

രാഷ്ട്രീയജീവിതം

സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനാഥ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. [5]ശാസ്ത്രസാഹിത്യപരിഷത്ത് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജനകീയാസൂത്രണ പദ്ധതി ജില്ലാ കൺവീനർ, ആസൂത്രണ ബോർഡിന്റെ കൺസൽട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. [6]2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടകര മണ്ഡലത്തിൽ നിന്നദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പ്രതിനിധിയായിരിക്കുമ്പോൾ 'കൊടകര സുസ്ഥിര' എന്ന പദ്ധതി അദ്ദേഹം നടപ്പാക്കി. 'കദളീവനം' 'ഔഷധവനം' എന്നീ കൃഷി പദ്ധതികൾ 'കൊടകര സുസ്ഥിരയുടെ' ഭാഗമായിരുന്നു. [7][8]2008-ലെ മണ്ഡലപുനർനിർണ്ണയത്തിനുശേഷം കൊടകര മണ്ഡലം ഇല്ലാതാവുകയും മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേർത്ത് പുതിയ പുതുക്കാട് നിയമസഭാമണ്ഡലം രൂപീകരിക്കപ്പെടുകയും ചെയ്തു. പതിമൂന്നാം കേരളനിയമസഭയിൽ പുതുക്കാട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച രവീന്ദ്രനാഥ് "സുസ്ഥിര കൊടകരയുടെ" മാതൃകയിൽ "സുസ്ഥിര പുതുക്കാട്" എന്ന പദ്ധതി ആവിഷ്കരിച്ചു.[9][10]

ഒന്നാം പിണറായി വിജയൻ മന്ത്രിസഭ

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ വിദ്യാഭാസവകുപ്പ് മന്ത്രിയായിരുന്നു രവീന്ദ്രനാഥ്. കുട്ടികളുടെ സാമൂഹ്യ–സാമ്പത്തിക–വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കി പഠനത്തിൽ മികവു പുലർത്താൻ കഴിയാത്ത വിദ്യാർഥികളുടെ കഴിവുകൾ ഉയർത്തുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതി, ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകുന്ന റോഷ്നി പദ്ധതി, കൊവിഡ് മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ വീടുകളിൽ അവധിക്കാലം ചെലവഴിക്കേണ്ടിവന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനു സഹായിക്കുന്ന "അക്ഷരവൃക്ഷം" പദ്ധതി എന്നിവ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി.[11][12]

കൃതികൾ

  • നിയമസഭാപ്രസംഗങ്ങൾ
  • നവലിബറൽ അഥവാ ദുരിതങ്ങളുടെ നയം
  • ആസിയാൻകാരറിന്റെ യഥാർത്ഥ്യങ്ങൾ
  • നമ്മുടെ വിദ്യാലയങ്ങൾ മാറിയ കഥ

അവലംബം

"https://schoolwiki.in/index.php?title=സി._രവീന്ദ്രനാഥ്&oldid=1836698" എന്ന താളിൽനിന്ന് ശേഖരിച്ചത്