എ.ജെ.ബി.എസ്.പാലപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ ഈ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ ഈ വിദ്യാലയം എപ്പോഴും മുന്നിലാണ്. വിദ്യാർത്ഥികൾക്ക് മാതൃഭാഷയിലും ആംഗലേയ ഭാഷയിലും ഉയർന്ന തലത്തിലേക്ക് സഞ്ചരിക്കാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ആണ് സ്വീകരിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനം -സ്വാതന്ത്ര്യം തന്നെ അമൃതം..!
  • പരിസരപഠനത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങളുടെ ശേഷികൾ പ്രകടിപ്പിക്കാനും സ്വാതന്ത്രനിലപാട് വ്യക്തമാക്കാനും ഉന്നയിക്കുന്ന പ്രവർത്തനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികവിന്റെ നിറവിലേക്ക് വഴി തെളിക്കുന്നു.
  • കലാനൈപുണികൾ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങൾ ശാരീരിക -മാനസിക ഉല്ലാസം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
  • കായികാഭ്യാസത്തിനും കളികളിൽ ഏർപ്പെടുന്നതിനും അവർ ഉത്സാഹഭരിതരാണ്. ക്ലാസ്സ്‌ പി ടി എ കളിലും കൃത്യമായി വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ കുറിച്ചുള്ള വിലയിരുത്തലും രക്ഷകർത്തൃ യോഗങ്ങളിൽ കൗൺസിലിംഗ് ക്ലാസ്സുകളും ചർച്ചകളും ഫലാവത്തായി നടത്താൻ ശ്രമിക്കാറുണ്ട്.
  • എസ്. എസ്. എ വിഭാവനം ചെയ്യുന്ന മികച്ച പാഠ്യപ്രവർത്തനങ്ങൾ,പഠ്യേതര പ്രവർത്തനങ്ങൾ - പ്രവൃത്തിപരിചയപഠനം, കലാപഠനം, ആരോഗ്യ -കായികാഭ്യാസപഠനം തുടങ്ങിയവ വിദ്യാർത്ഥികളിൽ മികവിന്റെ നാളം തെളിക്കുന്നു
  • ജനറൽ പി ടി എ യോഗം ചേർന്നു മികവാർന്ന ഭൗതിക സൗകര്യങ്ങൾക്കും പഠനപുരോഗതിയെ ഉയർത്തുന്നതിനുള്ള ചർച്ചകൾക്കും വഴിയൊരുക്കാറുണ്ട്.
  • 5വർഷങ്ങൾ തുടർച്ചയായി പ്രവൃത്തി-പരിചയ മേളകൾക്ക് സബ്ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നൽകാറുണ്ട് എന്നത് വിജയ സാധ്യത ഉയർത്തിയത്.
  • സമൂഹത്തിൽ മുന്നിട്ട് നിൽക്കുന്ന Rotary ക്ലബ്‌, Innerwheel ക്ലബ് തുടങ്ങിയ പല ക്ലബ്ബുകളുടെയും അകമഴിഞ്ഞ സഹായ പിന്തുണകളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു.
  • പുതിയ ശൗച്യാലയം, അടുക്കള ഉപകരണങ്ങൾ, fan, chair, വാട്ടർ പ്യൂരിഫയർ, എന്നിങ്ങനെ പലതും അവർ സംഭാവന നൽകിയിട്ടുണ്ട്.
  • സ്കോളർഷിപ്പ്,അക്ഷരമുറ്റം,യുറീക്ക പരീക്ഷകൾക്കും സബ്ജില്ലാ ക്വിസ് മത്സരങ്ങൾക്കും ജില്ലാ സ്പോർട്സ്, കാലോത്സവം എന്നിവയ്ക്കും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.
  • IT-DIGITAL ഉപകരണങ്ങൾ ഉപയോഗിച്ചുള്ള PLAY BOX, CHILDREN'S FILM SHOW,DAY CELEBRATION ENTERTAINMENTS സ്പെഷ്യൽ ക്ലാസ്സ്, അവ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള പരിശീലനം എന്നിവയും ഉണ്ടാകാറുണ്ട്.
  • സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ തികച്ചും അധ്യാപകരുടെ കൈകളിൽ സുരക്ഷിതമാണ്.ഓരോ ദിവസത്തിനും ക്ലാസ് കഴിഞ്ഞതിനു ശേഷം അധ്യാപകർ തന്നെയാണ് ക്ലാസ് ശുചിയാക്കുന്നതിനും അഹോരാത്രം പരിശ്രമിക്കുന്നു.
  • പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ സംഘടിപ്പിക്കാറുണ്ട്.
  • CWSN, പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും ഈ വിദ്യാലയ മുത്തശ്ശി വാത്സല്യം നിറഞ്ഞ കൈകളുമായി മികവിലേക്ക് അടുക്കാൻ പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങളും
  • ഇവിടെ സജീവമായി നടക്കുന്നു.