ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,

വിദ്യാലയ വിശേഷങ്ങൾ

വിദ്യാലയത്തിൽ ഈ അധ്യയനവർഷം നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.

പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.

പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ കുഞ്ഞുങ്ങളുമായി നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152കുട്ടികളുമടക്കം 350ൽ പരം

ചാനൽ ലോഗോ

കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന്

പരിശീലനം

കൈമാറി. പി.ടി.എ. പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി.

അധ്യാപക ശാക്തീകരണ പരിപാടി

കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.

ഇഫ്താർ മീറ്റ്

കാളികാവ് ബസാർ മാതൃകാ യുപിസ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിന്ന്....പുണ്യമാസത്തിന്റെ നന്മകളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കാളികാവിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ സമുന്നത വ്യക്തിത്വങ്ങളും വിവിധ ക്ലബ് പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങളും ഒത്തുചേർന്നു....

അഭിമാന നിമിഷം....

ഗിരീഷ് മാഷിന് സംസ്ഥാന അധ്യാപക അവാർഡ്

അധ്യാപകഅവാർഡ്2018

മലയോര നാടിനും നമ്മുടെ വിദ്യാലയത്തിനുംഅഭിമാനമായി 2018- 19 അധ്യയന വർഷത്തെ അധ്യാപക അവാർഡ് ഗിരീഷ് മാസ്റ്റർക്ക് ലഭിച്ചു.സെപ്തംബർ അഞ്ചിന് സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കും.വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഗിരീഷ് മാസ്റ്റർ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന പ്രിയ ഗിരീഷ് മാസ്റ്റർക്ക് വിദ്യാലയത്തിന്റെയും സഹപ്രവർത്തകരുടെയും പി.ടി എ യുടെയും അഭിനന്ദനങ്ങൾ

സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും

കാളികാവ്: കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് മുറി സംഭാവന നൽകിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് പഠനം മികവുറ്റതാക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു.ഹലോ ഇംഗ്ലീഷ് പദ്ധതിയെകുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസിന് ബിനോയ് മാസ്റ്റർ നേതൃത്വം നൽകി. ഹലോ ഇംഗ്ലീഷ് അനുഭവങ്ങൾ വിദ്യാർഥി പ്രതിനിധി നജ്ല വി .പി പങ്കുവെച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രൈയ്നർ അനീസ്, പൂർവ്വ വിദ്യാർഥി പ്രതിനിധി അഷ് ഹദ് മമ്പാടൻ, പി.അയ്യൂബ്, റംല, തുടങ്ങിയവർ ആശംസകളറിയിച്ചു.ചടങ്ങിൽ ഹെഡ് മാസ്റ്റർ എൻ ബി സുരേഷ് കുമാർ സ്വാഗതവും പി.ടി എ അംഗം സമീദ് പി നന്ദിയും പറഞ്ഞു..

ഹരിതോത്സവത്തിന് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പും, വനം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയിലെ ഉദ്ഘാടന പരിപാടിയായി പരിസ്ഥിതി ദിനാചരണം വിദ്യാലയ മുറ്റത്ത് തേൻവരിക്ക പ്ലാവിൻ തൈ നട്ട് ഹെഡ്മാസ്റ്റർ എൻ ബി സുരേഷ്കുമാർ നിർവ്വഹിക്കുന്നു. അവധിക്കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് നൽകാനായി തൈകളും വനം വകുപ്പ് വിദ്യാലയത്തിലെത്തിച്ചിട്ടുണ്ട്..

വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..

കാളികാവ്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ

Nasar

1998 ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ

നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.

തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് കാളികാവ് ബസാർ സ്കൂൾ

കാളികാവ്.ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്ഹിരോഷിമാ ദിനാചരണം.

കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ

ഹിരോഷിമാദിനം

നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.