ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം