ഗവ എൽ പി എസ് അരുവിപ്പുറം/പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു .വൈവിധ്യമാർന്ന ദിനാചരണ പ്രവർത്തനങ്ങൾ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട് .കൃത്യമായ എസ് .ആർ .ജി .യോഗങ്ങൾ ,മെച്ചപ്പെട്ട അദ്ധ്യാപനം ,ശിശു സൗഹൃദ ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ ,എൽ .എസ് .എസ് .പരീക്ഷയ്ക്ക് പ്രത്യേക പരിശീലന ക്ലാസുകൾ ,ശക്തമായ പിന്തുണയോട് കൂടിയ പി .റ്റി .എ ,എന്നിവ ഈ സ്കൂളിന്റെ സവിശേഷതകൾ ആണ് .
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ഡിജിറ്റൽ പഠന സംവിധാനം ഇല്ലാത്ത കുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി .ഓൺലൈൻ പഠനത്തിന് കൂടുതൽ പഠന പിന്തുണ പ്രവർത്തനങ്ങൾ കൊടുത്തു .
നവംബർ ഒന്നിന് സ്‌കൂൾ തുറന്നപ്പോൾ ആകർഷകമായ പ്രവേശനോത്സവം നടത്തി .കുട്ടികൾക്കു മധുരം നൽകിയാണ് പി.റ്റി എ യും അദ്ധ്യാപകരും വരവേറ്റത് .
മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ അഞ്ചു കുട്ടികൾക്ക് മാതൃഭൂമി പത്രം എത്തിക്കുന്നു .കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ഈ പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് സി .ഐ. ശ്രീ .സുനീഷ് നിർവഹിച്ചു . സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി .നിലൂഷർ , സ്‌കൂൾ ലീഡർ ഫിദ ഫാത്തിമ എന്നിവർ ചേർന്ന് പത്രം ഏറ്റു വാങ്ങി .
ലോക ഭിന്ന ശേഷി ദിനവുമായി (ഡിസംബർ 3 ) ബന്ധപ്പെട്ട് സ്കൂളിലെ അദ്ധ്യാപകർ ജിജിൻ ജൈജൻ എന്ന കുട്ടിയുടെ വീട്ടിൽ എത്തി .ആശംസകളും പുത്തൻ ഉടുപ്പും പാവകളും മധുര പലഹാരങ്ങളും നൽകി ആ കുടുംബത്തോടോപ്പം സന്തോഷം പങ്കിട്ടു ..
പ്രീ പ്രൈമറി പ്രവേശനോത്സവം
ഫെബ്രുവരി 14 ന് പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു . കുഞ്ഞുങ്ങൾക്ക് മധുരവും സമ്മാനങ്ങളും സ്‌കൂൾ അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു .സ്‌കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി നിലൂഷർ ,പി .റ്റി .എ പ്രസിഡന്റ് ശ്രീ നാസർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .
മാർച്ച് എട്ടിന് വനിതാ ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ വനിതാ ദിനാചരണവും വനിതകളെ ആദരിക്കലും നടന്നു .സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ശ്രീമതി സുഭദ്ര 'അമ്മ ,മുൻ അദ്ധ്യാപിക ശ്രീമതി രമണി ഭായി , മുൻ വാർഡ് മെമ്പർ (അരുവിപ്പുറം)ശ്രീമതി സജിതാ ദേവി,ശ്രീമതി കമലാക്ഷി (സ്കൂളിലെ മുതിർന്ന വനിതാ)എന്നിവരെ ആദരിച്ചു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |