കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേ ഷനൽ ഹയർ സെക്കൻഡറിയായി അപ് ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ, ര>ു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. ര>ു കോഴ്സു കൾക്കും കൂടി ഓരോ വർഷവും 50 കുട്ടി കൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യ തകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെ ടാത്തതുമായ പാരാ മെഡിക്കൽ കോഴ്സു കൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേ ജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗികസമീപനവും കാ ഴ്ചപ്പാടും ദീർഘവീക്ഷണവും ഉ>ായി രുന്നു. പരിമിതമായ സൗകര്യങ്ങളിലായിരുന്നു തു ടക്കം. പിന്നീട് സ്മാർട് ക്ലാസ് റൂമിലേക്കും ആധുനിക സജ്ജീകരണങ്ങളുള്ള ലാബി ലേക്കുമൊക്കെ പടിപടിയായി നാം വളർ ന്നു. ഏറെ സൗകര്യങ്ങളോടെയാണ് ഇന്ന് ഈ സ്കൂൾ പ്രവർത്തിക്കുന്നത്! 2014ൽ 'ഐഡിയൽ' ഡവലപ്മെൻറ് പ്രൊജക്ട് കൂടി വന്നതോടെ സ്കൂൾ അടിമുടി മാറി. നബെറ്റ് അംഗീകാരത്തിൻറെ പാതയിൽ മുന്നേറി ക്കൊ>ിരിക്കുകയാണ് ഇന്നു നമ്മൾ. അഭിമാനാർഹമായ ഒട്ടേറെ നേട്ടങ്ങൾ ഉ>ാ ക്കാൻ നമുക്കു കഴിഞ്ഞിട്ടു>്. വർഷങ്ങ ളായി ഉന്നത വിജയം കാഴ്ചവെക്കാനും 1994, 2012, 2013, 2017 വർഷങ്ങളിൽ നൂറു ശതമാനം വിജയം കൈവരിക്കാനും നമു ക്കു കഴിഞ്ഞു. മൂന്നു വർഷം തുടർച്ചയായി ഈ സ്കൂളിലെ വി.എഛ്.എ.സ്.ഇ. വിദ്യാർ ഥികൾ സംസ്ഥാനതലത്തിൽ റാങ്ക് നേടി. 2000ൽ മിർന ഫർഹാന, 2001ൽ ഷഹല മറി യം, 2002ൽ ചഞ്ചൽ വിജയൻ എന്നീ മിടു ക്കിക്കുട്ടികളാണ് റാങ്ക് നേടിയത്. ദേശീയതല ത്തിലും മികച്ച ചില അംഗീകാരങ്ങൾ ഇതിനിടെ നമ്മെ തേടിയെത്തി. ഷഹല മറിയത്തിന് 2001ൽ ലഭിച്ച എൻസിഇആർടിയുടെ സെക്കൻഡ് ബെസ്റ്റ് അച്ചീവർ അവാർഡ്, 2003ൽ പി.എം. ശ്രീദേവി ടീച്ചർക്കും 2009ൽ പി. മുഹമ്മദ് മുസ്തഫ മാസ്റ്റർക്കും ലഭിച്ച മികച്ച വൊക്കേഷനൽ അധ്യാ പകർക്കുള്ള എൻസിഇആർടി ദേശീയ അവാർഡ് എന്നിവ ഇതിൽ പെടുന്നു. 25 വർഷം കൊ>് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നു>് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കേ ാട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നു>്. അതു തന്നെയാണ് ഈ കലാലയ ത്തിൻറെ ധന്യതയും. മഹാനഗരത്തിൻറെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരൻറെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു നൽകുക എന്ന ഉദ്ദേശത്തോടെ 60 വർഷം മുമ്പു സ്ഥാപിതമായ ഈ പെൺപള്ളിക്കൂടത്തിന് അതിനേക്കാൾ വിലപിടിച്ച എന്തു നേട്ടമാണ് കൈവരിക്കാനുള്ളത്? പാഠ്യേതര പ്രവർത്തനങ്ങൾ പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വിഎഛ്എസ്ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയു>ായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലു >്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെ യാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദി ക്കപ്പെട്ടിട്ടു>്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണി റ്റിനു കഴിഞ്ഞിട്ടു>്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. യുവജനോ ത്സവ ങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടു> ഡിസംബർ 9നായിരുന്നു രജതജൂബിലി ആഘോഷം. പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊ>ുള്ള പരിപാടികളും അലുംമ്നി മീറ്റും നടത്തുകയും അലുംമ്നിയുടെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷദിനത്തിൽ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ ങ്ങൾക്കു മുന്നോടിയായി ജില്ലാതലത്തിൽ എല്ലാ വിഎഛ്എസ്ഇ വിദ്യാലയ ങ്ങളെയും പങ്കെടുപ്പിച്ചുള്ള ഒരു ക്വിസ് മത്സരവും കരിയർ സെമിനാറും നടത്തുകയു>ായി. ഒക്ടോബർ 31ന് സ്കൂൾ അങ്കണത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കരിയർ സെമിനാറും വമ്പിച്ച പങ്കാളി ത്തംകൊ>് ശ്രദ്ധേയമായി. വളർച്ചയുടെ ഓരോ പടവുകളിലും നമ്മോടൊപ്പം നിന്ന ഒരു പാടു പേരെ നന്ദിപൂർവം സ്മരിക്കാനു>്. ആരുടെയും പേര് എടുത്തു പറയുന്നില്ല. സ്കൂളിൻറെ വളർച്ചയിൽ സഹകരിച്ച എല്ലാവർക്കും നന്ദി. ഭാവനയോടെ, പ്രതിബദ്ധതയോടെ, ഉയർന്ന കാഴ്ചപ്പാടോടെ സ്കൂളിനു വേ>ി കഠിനാ ധ്വാനം ചെയ്യുന്ന മാനേജിംഗ് കമ്മിറ്റിയെയും അതിലെ ഓരോ അംഗങ്ങളെ യും അഭിനന്ദിക്കുന്നു. ഇന്ന് നമ്മുടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ മാനേജിംഗ് കമ്മിറ്റിയോടൊപ്പം പിടിഎ, അധ്യാപകർ, സ്റ്റാഫ് മെമ്പർമാർ, അലുംമ്നി, വിദ്യാർഥികൾ തുടങ്ങി ഒരുപാടു പേരുടെ അധ്വാ നവും ത്യാഗവുമു>്. അവരെയെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു.