എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം/ ഭൂമിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഭൂമിയുടെ രോദനം

                                                                                                    

മാലിന്യങ്ങൾ തിങ്ങി നിറയുമീ
പുഴകൾ ചോദിക്കുന്നു ദാഹജലം
ഇലകളാൽ കുടചൂടും തരു ചോദിച്ചിടുന്നു
തണലുണ്ടോ തണലേകാൻ കുടചൂടിടാൻ

കാടെവിടെ ,വയലെവിടെ, പച്ചപ്പെവിടെ
കുയിലുകൾ തൻ പാട്ടുമെവിടെ പോയി
മലയെവിടെ ,കുന്നെവിടെ ,കൂരകളെവിടെ
ഒക്കെ ഒരോർമ്മയായ് ഒഴുകിയെന്നോ

ഉത്തരമുണ്ടോ മനുജരേ നിങ്ങൾക്ക്
പ്രകൃതി തന്നോരോരോ ചോദ്യങ്ങൾക്ക്
പറയുവാനാകുമോ ഉത്തരം നിങ്ങൾക്ക്
പറയുവാൻ കഴിയുകില്ലെന്നറിയാം

എങ്കിലം ഭൂമി കരയുന്നുനിത്യവും
മക്കളിൻ രക്ഷയോർത്ത് തന്നെ
കേട്ടവരുണ്ടോ പെറ്റമ്മ തൻ നിലവിളി
കേൾക്കുവാൻ ചെവിയോന്നോർക്കേണം

വായുവും ജലവും തണലും തരുക്കളു
മില്ലാത്ത നാളുകളിങ്ങു വരും
അന്നു നാം കേൾക്കുമീ ഭൂമിതൻ നിലവിളി
പശ്ചാത്തപിക്കും തൻ ചെയ്തികൾക്ക്
 

അർച്ചന പ്രസാദ്
10 B എം റ്റി വി എച്ച് എസ് എസ് കുന്നം
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 03/ 2022 >> രചനാവിഭാഗം - കവിത