എം.റ്റി.യു. പി. എസ്. തുരിത്തിക്കര/ക്ലബ്ബുകൾ
വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിതിനും പര്യാപ്തമായ രീതിയിൽ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ, വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ് വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.