എം.റ്റി.യു. പി. എസ്. തുരിത്തിക്കര/ക്ലബ്ബുകൾ
വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിതിനും പര്യാപ്തമായ രീതിയിൽ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ, വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ് വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.

കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ട്ടിക്കുന്നതിനും വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുന്നതിനും വിദ്യാര്ഥിനികളെ നാളെയുടെ നല്ല പൗരരാക്കുന്നതിനും വേണ്ടി സജ്ജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ്.




ക്ലബിലൂടെ കുട്ടികളുടെ ഗണിതാഭിരുചി വർദ്ധിക്കു ന്നതിനുളള പ്രവർത്തനങ്ങൾ നൽകുന്നു. ഡിസംബർ 22 രാമാനുജന്റെ ജന്മദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. രാമാനുജൻ ഗണിത ശാസ്ത്രത്തിന് നൽകിയ സംഭാവനകളെ കുറിച്ച് സ്കൂളിൽ ഒരു പ്രസംഗം നടത്തി. രാമാനുജനെക്കുറിച്ച് ഒരു മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കത്തക്ക രീതിയിൽ വളരെ മെച്ചമായിത്തന്നെ സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
