ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ വടക്കൻ മേഖലയിൽപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമായിരുന്നു കടയിരിപ്പ്. സാധാരണ ജീവിതം നയിക്കുന്ന കർഷകരുടെ നാടായിരുന്നു ഇത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു.

അപ്പർപ്രൈമറി പഠനത്തിനായി  കുട്ടികൾക്ക്  കോലഞ്ചേരി പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക്  നടന്നു പോകണമായിരുന്നു.  ഗതാഗതസൗകര്യം വളരെ കുറവായിരുന്ന  ഇരുപതാം നൂറ്റാണ്ട് ആരംഭത്തിൽ ഒരു ഒരു അപ്പർ പ്രൈമറി സ്കൂൾ പ്രദേശവാസികൾക്ക്   അത്യാവശ്യം ആയിരുന്നു എങ്കിലും  അത് വെറും ആഗ്രഹം മാത്രമായി  തുടർന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഇന്നാട്ടിലെ ജനങ്ങൾ ഒരു അപ്പർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഒരു വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ടി കടയിരുപ്പ് നെച്ചുപാടം കൊച്ചു പുത്തൻപുരയിൽ തോമ ഔസേഫ് എന്ന ദീർഘദർശി സ്ഥലം സൗജന്യമായി നൽകിയതിനെത്തുടർന്ന് 1949 ൽ നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന അപ്പർ പ്രൈമറി സ്കൂൾ യാഥാർത്ഥ്യമായി. കടയിരിപ്പ് നിവാസികൾ ഓരോ കുടുംബങ്ങളിൽ നിന്നും ഓട് കല്ല് തടി തുടങ്ങിയവ സംഭാവനയായി ശേഖരിച്ച് സ്കൂളിനു വേണ്ടി കെട്ടിടം പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു. നാട്ടുകാരുടെ ശ്രദ്ധ പൂർവ്വം ഉള്ള പരിചരണത്തിൽ ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർന്നു. കടയിരിപ്പ് ഗ്രാമത്തിൻറെ അഭിമാനമായി മാറിയ ഈ വിദ്യാലയെത്തെ 1986 ൽ കേരള സർക്കാർ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ മൂലം ഈ വിദ്യാലയം ആരംഭം മുതൽ SSLCപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു. 1998 ലാണ് ഈ വിദ്യാലയം ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. പ്രദേശവാസികളുടെ കഠിനപരിശ്രമം കൊണ്ട് ഹയർസെക്കൻഡറി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്കൂളിൽ പടുത്തുയർത്തുന്ന കഴിഞ്ഞു .സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഇവിടെ പ്ലസ് ടു പഠനത്തിന് സൗകര്യം ഉണ്ട്.തികച്ചും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ സ്കൂളിൽ സാധാരണക്കാരുടെ ആരുടെ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ആണ് കൂടുതലും പഠിക്കുന്നത്.പ്രദേശത്തെ സാമ്പത്തികശേഷിയുള്ള അഭ്യുദയകാംക്ഷികളുടെയും ജനപ്രതിനിധികളുടെയും ഗവൺമെൻറ് പദ്ധതികളുടെയും ശ്രമഫലമായി ഏറെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഈ സ്കൂളിൽ കുട്ടികൾക്ക് ലഭ്യമായിരിക്കുന്നു.