എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2022 മാർച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വനിതാ ദിനം - ബോധവൽക്കരണ ക്ലാസ്സ് മാർച്ച് 8 വനിതാ ദിനം 9-ാം ക്ലാസ്സിലെ പെൺകുട്ടികൾക്കും അമ്മമാർക്കും പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു.എച്ച്.എം മായ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.കായംകുളം പിങ്ക് പോലീസിലെ ശ്രീമതി ജയന്തി, ശ്രീമതി. വിനീത എന്നിവർ ക്ലാസ്സ് നയിച്ചു. പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെ കുറിച്ച് വിശദമായ ക്ലാസ്സാണ് ജയന്തിമാഡം നയിച്ചത്.പെൺകുട്ടികൾ സ്വയം പ്രാപ്തരാകണം അത് പുരുഷനെ ചവിട്ടി താഴ്ത്തിക്കൊണ്ടല്ല പുരുഷനിൽ നിന്ന് ആദരവ് വാങ്ങി വേണം - ആദരവ് ലഭിക്കണമെങ്കിൽ നമ്മുടെ സംസാരം. വേഷം പ്രകൃതം ഇതെല്ലാം മാന്യതയുള്ളതാകണം എന്നും എവിടെയും ആത്മവിശ്വാസത്തോടെ തല ഉയർത്തി സംസാരിക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തരാകത്തക്കവിധത്തിലുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നൽകണമെന്നും വിനീതമാഡം യോഗത്തെ അറിയിച്ചു.ഇന്ന് ഫോണിന്റെ അമിതോപയോഗം വരുത്തുന്ന ആപത്തിനെക്കുറിച്ചും വിശദമായി സംസാരിച്ചു കുട്ടികളുടെയും അമ്മമാരുടെയും സംശയങ്ങൾക്ക് മറുപടി നൽകി. സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ ക്ലാസ്സിന് നന്ദി അറിയിച്ചു.