ജി.എൽ.പി.എസ് പറമ്പിൽപീടിക/നാടോടി വിജ്ഞാനകോശം
പ്രദേശത്തെ നാടൻകളികൾ
അണ്ടികളി: രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം. ഒരു ചെറിയ കുഴിയിൽ ഓരോരുത്തരും അണ്ടികളിടുന്നു.ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ഏറണ്ടി കൊണ്ട് എറിഞ്ഞു കുഴിയിലെ അണ്ടിയെ തെറിപ്പിക്കുന്നു.
ചുള്ളിയും കോലും:രണ്ടിൽ കൂടുതൽ പേർക്ക് കളിക്കാം.ചുള്ളി ഒരു നിശ്ചിത സ്ഥാനത്തു നിന്ന് ദൂരത്തിൽ തട്ടിത്തെറിപ്പിക്കുക. അവിടെ നിന്ന് കോല് കൊണ്ട് അളന്നു എണ്ണം തിട്ടപ്പെടുത്തുക. കൂടുതൽ കോലളവു കിട്ടിയവർ വിജയി.
ഗെയിം കളി:ടീം ആയിട്ട് കളിക്കുന്ന കളിയാണിത്. പരന്ന കല്ലുകൾ അട്ടിയിൽ വെക്കുന്നു. ടീമിലെ ഒരാൾ ബോൾ പോലുള്ള വസ്തുകൊണ്ട് എറിഞ്ഞു തെറിപ്പിക്കുന്നു.തെറിച്ച വീണ കല്ല് അട്ടിക്ക് വെക്കുന്ന ടീം അംഗങ്ങളെ എതിർ ടീം അവർ എറിഞ്ഞ ബോൾ എടുത്തു എറിയുന്നു. ഏറു കൊണ്ടാൽ അടുത്ത ടീമിന് കളത്തിൽ ഇറങ്ങാം.
കോട്ടികളി:ആൺ കുട്ടികളാണ് ഇതിലെ പ്രധാനികൾ. വിവിധ തരത്തിൽ ഈ കളി കളിക്കാറുണ്ട്. മഴക്കാലത്താണ് കോട്ടി കളി കൂടുതലും കളിക്കാറുള്ളത്.
വള്ളിച്ചാട്ടം:പെൺകുട്ടികളുടെ ഇഷ്ട വിനോദമാണിത്.ചെടികളുടെ വള്ളി ഉപയോഗിച്ച് ഉയരത്തിൽ ചാടുക.ചാടുന്നതിനിടയിൽ വള്ളി കാലിനിടയിൽ കുടുങ്ങിയാൽ കളിയിൽ നിന്ന് പുറത്താകും.
കൊത്തംകല്ല്കളി :ചുരുങ്ങിയത് രണ്ടാളെങ്കിലും ഈ കളിക്ക് വേണം. ചെറിയകല്ലുകൾ വെച്ച്, കൈ കൊണ്ടുള്ള കളിയാണിത്. പെൺകുട്ടികളാണ് ഈ കളി കളിക്കാറുള്ളത്.
കക്കുകളി:രണ്ടിൽ കൂടുതൽ പേർക്കു കളിക്കാവുന്ന കളിയാണിത്.ഇതിന് ഒരു കളം ആവശ്യമാണ്.കൊക്കിച്ചാടിയാണ് ഈ കളി കളിക്കാറുള്ളത്. പെൺകുട്ടികൾ കളിക്കുന്ന ഒരു കളിയാണിത്.