ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ/മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
കേരളത്തിലെ വായനശാലാപ്രസ്ഥാനം
തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829-ന് സ്വാതിതിരുനാൾ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇത്.
അക്ഷര ലൈബ്രറി
ചെമ്മനാട് ഗവൺമെൻറ് വെസ്റ്റ് യു.പി.സ്കൂളിൽ മികച്ച ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ധാരാളം പുസ്തകങ്ങൾ കാലാകാലങ്ങളിൽ സംഭരിക്കുന്നതിനും കുട്ടികളുടെ വായനക്കായി വിതരണം ചെയ്യുന്നതിനും പ്രത്യകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇവിടുത്തെ ജനങ്ങൾ പൊതുവെ വായനയിലും സാഹിത്യ രചനകൾക്കും പഠനത്തിനും മുന്നിട്ടു നിൽക്കുന്നവരാണ്.