വെങ്ങാനൂർ- ഒരു പ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് 100 വയസ്സായി. ഒരു വർഷം നീണ്ട വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെയാണ് സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. 2019 ആഗസ്റ്റ് 20 ന് നടന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയസ്സ് ക്ലീമ്മിസ് കത്തോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടകനായി. വി പി എസ് രണ്ടാം ശതകത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഈ സരസ്വതീ ക്ഷേത്രം ശതവാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഈ വർഷം തന്നെ വിദ്യാഭ്യാസ മണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെൻറിന്റെ കൈകളിൽ ഭദ്രമായിരിക്കുന്നു എന്നതും വിദ്യാലയത്തിന്റെ മറ്റൊരു പൊൻതൂവൽ.
വെങ്ങാനൂർ- വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് വ്യവസായി ശ്രീ എം എ യൂസഫലി 50 ലക്ഷം രൂപ സംഭാവന നൽകി. സ്കൂൾ മാനേജർ പാറശ്ശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസബിയസ് തിരുമേനി സംഭാവന ഏറ്റുവാങ്ങി. കർദ്ദിനാൾ ബസേലിയസ് ക്ലീമിസ് കത്തോലിക്കാ ബാവ, ലുലു റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്, പ്രഥമാധ്യാപിക ശ്രീമതി എം ആർ ബിന്ദു എന്നിവർ ചടങ്ങിന് നേതൃത്ത്വം നൽകി. സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്.
വെങ്ങാനൂർമലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുക സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. .