ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റംകട്ട വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും

ഹൈ ടെക് കംപ്യൂട്ടർ ലാബ്

computer lab

മുൻ രാജ്യ സഭ എം പി ശ്രീ പി.രാജീവിൻറെ ഫണ്ടിൽ നിന്ന് ലഭിച്ചതും, മറ്റ് എം എൽ എ ,പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 25 ൽ പരം ലാപ് ടോപുകളും ഡെസ്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടെ ശീതീകരിച്ച ഒരു ഐടി ലാബ് വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ കുട്ടികൾക്ക് ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സാധിക്കു്ന്നു. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഉൾക്കൊളളുന്നതാണ്കംമ്പ്യൂട്ടർ ലാബ്. കരുവാരകുണ്ടിലെ ഒരു നല്ല മസ്സിനുടമയാണ് വിദ്യാലയത്തിന് എയർ കണ്ടീഷൻ സമ്മാനിച്ചത്.പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നാട്ടിലെ സുമനസ്സുകളിൽ നിന്നും നാല് ലക്ഷം രൂപയോളം പിരിച്ചെടുത്താണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കിയത്. കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയതും സുമനസ്സുകളുടെ സഹായത്താലാണ്. സംസഥാന സംർക്കാറിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി

സംസ്ഥാത്തെ ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന് ഈ വിദ്യാലയത്തിലാണ്. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്.

സ്കൂൾ ബസ്സ്

school bus
school bus

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. പി ടി എയുടെയും,അധ്യാപകരുടെയുംനാട്ടുകാരുടെയും രക്ഷിതാക്കളുടെയും കഠിന ശ്രമ ഫലമായിട്ടാണ് നാല് ലക്ഷം രുപ ചിലവിൽ സ്കൂൾ ബസ്സ് വാങ്ങിയത്.കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞത് കാരണം ബസ്സിൻറെ കാലാവധി അവസാനിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് കാരണം അധ്യാപകർ തെന്നെ മുൻ കൈ എടുത്താണ് വീണ്ടും ബസ്സ് സർവ്വീസ് പുനനാരംഭിക്കാൻ സാധിച്ചത്. രണ്ട് ബസ്സുകളാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്. പുതിയ ഒരു ബസ്സ് ലഭിക്കാൻ എം എൽ എ യുമായി ബന്ധപ്പെട്ട് നിരന്തര ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കു്ന്നു. അടുത്ത അദ്ധ്യയന വർഷമെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്നാണ് ര്കഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ഏകദേശം മുന്നോറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ

open clss

മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെ‍ഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

ശാസ്ത്ര പാർക്ക്

ശാസ്ത്ര ലാബ്

മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു ശാസ്ത്ര പാർക്കിൻറെ നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .

വിശാലമായ കളിസ്ഥലം

ground

കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്. ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട

പാചകപ്പുര

കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ പ്രത്യേക ഫണ്ട് അനുവദിച്ച് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുുര സ്കൂളിന് സ്വന്തമായി ഉണ്ട്.മൂന്ന് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാചകപ്പുര 2018-19 കാലയളവിലാണ് യു പി ബ്ലോക്കിൻറെ സമീപത്ത് പുതുതായി നിർമ്മിച്ചത്. വിദ്യാലയത്തിൻറെ അധിക ക്ലാസ്സ് മുറികളും പുതുതായി ഗവൺമെൻറിൽ നിന്നും എം എൽ എ യിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ യു പി ബ്ലോക്ക് നില നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും ഭാവിയിൽ അനുവദിക്കുക എന്ന് മുൻകൂട്ടി കണ്ട് കൊണ്ട് തെന്നെ എൽ പി ബ്ലോക്ക് നില നിന്നിരുന്ന സ്ഥാനത്ത് നിന്നും യു പി ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ആയതിനാൽ തെന്നെ ഒരു കോടി രൂപയുടെ ബിൽഡിങ്ങ് പ്രവർത്തനം പണി പൂർത്തിയാകുന്നതോടെ ഇരുപത് ക്ലാസ്സ് മുറികളാണ് യു പി ബ്ലോക്കിൽ സജ്ജീകരിക്കാൻ സാധിക്കുക.പാചകപ്പുരയിൽ എഴുന്നോറോളം കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ എല്ലാ വിധ പാത്രങ്ങളും പാത്രങ്ങൾ കഴുകുുന്നതിനാവശ്യമായ കൊട്ടത്തളവും,സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറും കൂടാതെ ഗ്രിൽ കൊണ്ട് സംരക്ഷണം തീർത്ത ഒരു സെമി ഡൈനിങ്ങും ഒരു വിശാലമായ അടുക്കളയും പ്രവർത്തിക്കുന്നു.

ഒന്നാം ക്ലാസ്സ് ഒന്നാം തരം

പുതുതായി ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന കുട്ടികൾക്ക് മികച്ച പഠനാന്തിരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ സ്കൂളിലെ പ്രാധാനാധ്യാപകൻ ശ്രീ ജോസ് കുട്ടിയുടെയും ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ ശ്രീമതി സീനത്ത് ടിച്ചറുടെയും ശ്രീമതി ആബിദ ടീച്ചറുടയും പ്രത്യേക താൽപര്യ പ്രകാരം ഒന്നാം ക്ലാസ്സ് ബ്ലോക്കിലെ മൂന്ന് ക്ലാസ്സ് മുറികളുടെ ചുമർ കുട്ടികളെ ആകർഷിപ്പിക്കും വിധം ചിത്രങ്ങൾ വരച്ച് പൈൻറടിച്ച് മനോഹരമാക്കുകയും മലയാളം,ഇംഗ്ലീഷ് അകഷരമാലകൾ,ഗണിത സംഖ്യകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ തെന്നെ അധ്യാപകനായ ശ്രീ ലെനിൻ മാത്യവിൻറെ നേതൃതത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത് .

ലൈബ്രറി

ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ.

കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പ‍ഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസ്ത്തിന് വേണ്ടി നിർമിച്ച നാട്ടുകാരുടെയും സുമനസ്സുകുളുടെയും സഹകരണത്തോടെ നിർമിച്ചതാണ്.

  • അടിസ്ഥാ സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.
  • രണ്ട് ഏക്കർ സ്ഥലം
  • ൽ ഡി പി ഇ പി നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളുളള കോൺക്രീറ്റ് കെട്ടിടം
  • ൽ നിർമിക്കുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്ത സ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, കംപ്യട്ടർ ലാബ്, സ്കൂൾ ലൈബ്രറി രണ്ട് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ ,സീലിങ്ങ് ചെയ്ത ബിൽഡിങ്ങ്.
  • സ്റ്റേജ് കം ക്ലാസ്സ് റും ബിൽഡിങ്ങ്
  • പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്ന് ക്ലാസ്സ് റും കം മീറ്റിങ്ങ് ഹാൾ
  • പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിശാലമായ പാചകപ്പുര
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നട്ത്തിയ ഓട് മേഞ്ഞ സീലിങ്ങ് ചെയ്ത രണ്ട് ക്ലാസ്സ് മുറികൾ
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തി അയ്യായിരം ലിറ്റർ ശേഷിയുളള കോൺക്രീറ്റ് ജല സംഭരണി
  • എം എൽ എ ഫണ്ടും, എസ്സ് എസ്സ് എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗ്ച്ച നിർമ്മിച്ച ഒമ്പത് കോൺക്രീറ്റ് ക്ലാസ്സ് മുറികൾ
  • സംസ്ഥാന സർക്കാറിനെ്‍റ ഒരുകോടി രുപ ചിലവിൽ നിർമ്മാണത്തിലിരിക്കുന്ന പന്ത്രണ്ട് ക്ലാസ്സ് റൂം ബിൽഡിങ്ങ്
  • എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അഞ്ച് ലക്ഷം രൂപ ചിലവുളള സോളാർ പാനൽ
  • എഴായിരം പുസ്തകങ്ങൾ ഉളള വിശാലമായ ലൈബ്രറി
  • വിവിധ ഏജൻസികൾ വഴി ലഭിച്ച ശൗച്യാലയങ്ങൾ
  • പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ
  • പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച തണൽ ഓപ്പൺ ക്ലാസ്സ് റൂം
  • പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാല് ലക്ഷം രൂപയക്ക് വാങ്ങിയ സ്കൂൾ ബസ്സ് .