സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

·        ·        

ബോധ വൽക്കരണ ക്ലാസ്സ്

കോവിഡ് -19  സാഹചര്യങ്ങൾ മൂലം  മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്കും അവരെ അതിൽ നിന്നും കാരകേറാൻ സഹായിക്കാനായുള്ള രക്ഷിതാക്കൾക്കും വേണ്ടി സ്കൂൾ കുട്ടികളുടെ   ഓൺലൈൻ പ0നവും മാനസിക ആരോഗ്യവും  

എന്ന വിഷയത്തെ  ആസ്പദമാക്കി കുട്ടികൾക്കും

രക്ഷിതാക്കൾക്കും 23/07/21 നു ബോധവത്കരണ  ക്ലാസ്സ് നടത്തി .

ശ്രീ  റഹീമുദ്ദീന് പി.കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ് ) സൂം.മീറ്റിലൂടെ ക്ലാസ്സെടുത്തു.

പോഷൻ  അഭ്യാൻ മാസാചരണം

കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂളിൽ 12 / 9 / 21 ന് പോഷണ അസ്സംബ്ലി ഉദ്‌ഘാടനം നടന്നു.റിസോഴ്സ് പേഴ്സൺ പരിശീലനത്തിൽ റുബീന.കെ.(നുട്രീഷനിസ്റ് ,ഐ.സി.ഡി.എസ് വണ്ടൂർ )വിഷയം അവതരിപ്പിച്ചു.വിവിധ ക്ലാസ് ഗ്രൂപ്പുകളിലായി ഡോ .ദിപു(പീഡിയാട്രീഷൻ ,മൗലാന ഹോസ്പിറ്റൽ ),ഡോ ജലാൽ,ഡോ .ഫിറോസ്,ഡോ .പ്രസീത .പി.ജി. (ആയുർവേദ മെഡിക്കൽ ഓഫീസർ,ആയുഷ്‌ഗ്രാം പ്രൊജക്റ്റ് അമ്പലപ്പുഴ),ജിഷ.പി.ജി.(ഐ .സി. ഡി .എസ്. സൂപ്രവൈസർ ) തുടങ്ങിയവർ ക്ലാസ്സെടുത്തു.

ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം

അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം


അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ  സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും  ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.

 ആദായനികുതിയുമായി ബന്ധപ്പെട്ട ക്ലാസ്. ആദായ നികുതി യുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വണ്ടൂർ യതീംഖാന സ്കൂളിലെ പ്രധാനാധ്യാപകൻ സമദ് മാസ്റ്റർ അധ്യാപകർക്കായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു.

ഹം ഹേ  സാത്ത്(കൂടെ)

  ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ  സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി  അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.

വർണ്ണ മഴ

.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.

യുട്യൂബ്  ചാനൽ

സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.

 

ഇശൽ മാപ്പിളപ്പാട്ട് കൂട്ടം

       മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ  നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്‌ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.

തണൽ ---  കനിവിൻറെ  കാരുണ്യ സ്പർശം                      

      കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.

ഇത്തരം ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനും ,അവരുടെ രക്ഷിതാക്കളുടെ ബോധവത്കരണത്തിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു "തണൽ".ഈ പദ്ധതി പ്രകാരം ഭിന്നശേഷികുട്ടികൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.ഇവർക്കായി പഞ്ചായത്തു തലത്തിൽ ഫിസിയോതെറാപ്പി സെൻറെർ  ആരംഭിച്ചു..ഈ കുട്ടികൾക്കായി വിവിധ ഉപകരണ ങ്ങൾ ലഭ്യമാക്കി.വിവിധ തരത്തിലുള്ള ചികിത്സകൾക്ക് അവരെ വിധേയരാക്കി .കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളായി.ഈപ്രോജക്ടിന് മലയാളമനോരമ നല്ലപാഠം മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല പദ്ധതിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി.

ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.

ചിത്രരചന  പരിശീലനം

        യൂ .പി.കുട്ടികൾക്ക് വേണ്ടി "വർണ്ണമഴ"എന്ന പേരിലും എൽ .പി.വിഭാഗം കുട്ടികൾക്ക് വേണ്ടി കുത്തിവര എന്ന പേരിലും ചിത്രരചന ക്യാമ്പ് ഓൺലൈൻ ആയി നടത്തുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉള്കൊള്ളിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്തു.

ഫുട്ബോൾ പരിശീലനം

ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ്  നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന  പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.    

പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )

                        സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30  ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20  ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ  മത്സരിക്കുന്നു.

കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.

 മാധ്യമങ്ങൾക്ക് ആദരം

മാധ്യമങ്ങളുടെ പ്രളയകാലത്തെ സേവങ്ങൾക്ക് ആദരമായി  അദ്ധ്യാപകരും,ചിത്രകാരന്മാരായ പൂർവ്വ  വിദ്യാർത്ഥികളും ചേർന്ന്  സ്കൂളിന്റെ ചുമരുകളിൽ പ്രളയകാലത്തെ വാർത്തകൾ ആലേഖനം ചെയ്തു.

മധുരിക്കും ഓർമകളെ....................

            ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ്   സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.

വിദ്യാലയ ദുരന്ത നിവാരണ  ആസൂത്രണ രേഖ

              2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.

 

                      അടുക്കള നവീകരണം  

       2021  ഒക്ടോബർ 10 മുതൽ 3 ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ നവീകരണ പ്രവർത്തികളും ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു.

             

കിണർ സൂപ്പർ  ക്ലോറിനേഷൻ

                                      വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി പാത്രങ്ങൾ  എന്നിവ ഒഴിവാക്കി .തുടർന്ന് ക്ലോറിനേഷൻ നടത്തി.

                     ദുരന്ത നിവാരണ  ആസൂത്രണ രേഖ

2021  സെപ്റ്റംബർ 2  മുതൽ  ആശാരിമാർ ചുമതല 4 ആശാരിമാരെ  ചുമതലപ്പെടുത്തി കൊണ്ട്  വിദ്യാലയത്തിൻറെ  മേൽക്കൂര ബലപ്പെടുത്തലും (ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി .


2021  സെപ്റ്റംബർ 12  മുതല്  വിദ്യാലത്തിൻറെ ചുറ്റും കാടു മൂടിയ  സ്ഥലങ്ങൾവെട്ടി ക്ലീൻ ചെയ്യുകയും  ചപ്പു ചവറുകൾ ശേഖരിച്ചു വേർതിരിച്ചു നിർമാർജ്ജനം ചെയ്യുകയും ചെയ്തു.ഏകദേശം ഒരാഴ്ച നീണ്ടു നിന്നപ്രവർത്തിയാണിത്.

2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ്  മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു  മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി.

 
പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ കുട്ടികൾ അധ്യാപകരോടൊപ്പം

പ്രധാനമന്ത്രിക്കൊരു കത്ത്

  സ്വാതന്ത്രത്തിൻറെ  നൂറാം വര്ഷികത്തിന്റെ (ആസാദി കാ  അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ 22 / 12/ 21  ന് പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു .