ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- അക്ഷരയജ്ഞം(സ്കൂളിന്റെ തനത് പ്രവർത്തനം )
കോവിഡ് 19 എന്ന മഹാമാരി ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവങ്ങളെ കാര്യമായി ബാധിച്ചതിന്റെ തെളിവായി കുട്ടികൾക്ക് മലയാളഭാഷ അക്ഷരങ്ങൾ അറിയാതെ വരികയും അത് ക്ലാസ് തലപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു കാണുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 4 ക്ലാസ് തലം വരെയുള്ള കുട്ടികളിൽ അക്ഷരം അറിയാത്തവരെ കണ്ടെത്തി, അവരുടെ നിലവാരം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് എച്ച്.എം ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കൂടി അലോചിച്ച് തയ്യാറാക്കിയ പദ്ധതി 22-12-2021 ന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് 10 വാർഡ് മെമ്പർ ജിബി എ.കെ ഉദ്ഘാടനം നടത്തി ആരംഭിച്ചു. തുടർന്ന് കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതിക്കുവാനും വാക്യങ്ങൾ എഴുതിച്ചും മലയാളത്തിളക്കലെ പ്രവർത്തനങ്ങളിലൂടെയും മികവിലേക്ക് കൈപിടിച്ച് ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- മിഷൻ എൽ.എസ്.എസ്
എൽ.പി ക്ലാസിലെ കുട്ടികളുടെ പഠനനേട്ടങ്ങൾ പ്രകടമാക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന പ്രധാനപരീക്ഷയാണ് എൽ.എസ്.എസ് . ലോവർ സെക്കൻഡറി സ്കൂൾ സ്കോളർഷിപ്പ് എക്സാമിനേഷൻ എന്നറിയപ്പെടുന്ന ഈ പരീക്ഷ നാലാം ക്ലാസ് കുട്ടികൾക്കാണ് നടത്തുന്നത്.കൃത്യമായ തയ്യാറെടുപ്പുകൾ ഇതിനാവിശ്യമാണ്.പലയിടത്തും കാണപ്പെടുന്നതു പോലെ പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവരെ മാത്രമല്ല എല്ലാ കുട്ടികളേയും എൽ.എസ്.എസ് പരീശിലന പരിപ്പാടിയുടെ ഭാഗമാക്കുകയും അദ്ധ്യാപകർ എല്ലാവരും വിവിദ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ലക്ഷ്യങ്ങൾ.
- കുട്ടികളുടെ സാംസ്ക്കാരിക നിലവാരം ഉയർത്തുക.
- സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.
- കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.
- കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക.