ഗവ. എൽ.പി.എസ്. മണിയന്ത്രം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്ഷരയജ്ഞം(സ്കൂളിന്റെ തനത് പ്രവ‍ർത്തനം )

കോവി‍ഡ് 19 എന്ന മഹാമാരി ചെറിയ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിദ്യാലയ അനുഭവങ്ങളെ കാര്യമായി ബാധിച്ചതിന്റെ തെളിവായി കുട്ടികൾക്ക് മലയാളഭാഷ അക്ഷരങ്ങൾ അറിയാതെ വരികയും അത് ക്ലാസ് തലപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു കാണുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ 1 മുതൽ 4 ക്ലാസ് തലം വരെയുള്ള കുട്ടികളിൽ അക്ഷരം അറിയാത്തവരെ കണ്ടെത്തി, അവരുടെ നിലവാരം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് എച്ച്.എം ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കൂടി അലോചിച്ച് തയ്യാറാക്കിയ പദ്ധതി 22-12-2021 ന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് 10 വാർഡ് മെമ്പർ ജിബി എ.കെ ഉദ്ഘാടനം നടത്തി ആരംഭിച്ചു. തുടർന്ന് കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതിക്കുവാനും വാക്യങ്ങൾ എഴുതിച്ചും മലയാളത്തിളക്കലെ പ്രവർത്തനങ്ങളിലൂടെയും മികവിലേക്ക് കൈപിടിച്ച് ഉയർത്തുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഘട്ടങ്ങൾ

കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നു

തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കുന്നു

അക്ഷരയജ്ഞം രണ്ടാം ഘട്ടത്തിൽ

കുട്ടികൾക്ക് ആവിശ്യമായ സഹായവും പന്തുണകളും നൽകുന്നു.

മണലെഴുത്ത് ,അക്ഷരഭ്യാസം എന്നിവ നടത്തുന്നു.

അടുത്ത ഘട്ടത്തിൽ ക്ലാസ് നിലവാരത്തിനനുസരിച്ച് സ്വതന്ത്രവായനയിലേക്ക്

അവസാനഘട്ടത്തിൽ കുട്ടികൾ ചെറുവാക്യ രചനയിലൂടെ സ്വതന്ത്രരചനയിലേക്ക് കടക്കുന്നു.

ജൈവവൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യ ഉദ്യാനം നിർമ്മാണം


മണിയന്ത്രം ജി.എൽ.പി സ്കൂളിന്റെ അങ്കണത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു പൂങ്കാവനമാണ് ഇവിടത്തെ ജൈവ വൈവിധ്യ ഉദ്യാനം. തികച്ചും വിത്യസ്ഥമായ അനുഭവം കുട്ടികൾക്ക് നൽകുന്നതിനായാണ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. അധ്യാപകരുടെ പ്രയത്‌നത്തിന്റേയും, കുട്ടികളുടെ സഹകരണത്തിന്റേയും, ഒത്തൊരുമയുടേയും തെളിവാണ് ഇവിടത്തെ ജൈവ വൈവിധ്യ ഉദ്യാനം.മുമ്പ് ഉണ്ടായിരുന്ന ഉദ്യാനത്തെ വിപുലിക്കരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഒരേ സമയം പാർക്കും അപൂർവ്വ ഇനം ഔഷധസസ്യങ്ങളുടേയും വിവിധ ഫലവൃക്ഷാധികളുടേയും കേന്ദ്രാമണിവിടം.

വിവിധ പൂക്കളും നടൻ സസ്യങ്ങളും ഈ ഉദ്യാനത്തെ നാനവിധത്തിലുള്ള ജീവികളുടെ ആവാസ കേന്ദ്രം കൂടിയാക്കുന്നു.

ലക്ഷ്യങ്ങൾ

  • കുട്ടികളെ പ്രകൃതിയോട് അടിപ്പിക്കുക.
  • ചിത്രശലഭങ്ങളെ വരേവല്കുക
  • കുട്ടികളിൽ ഉല്ലാസവും സന്തോഷവും നിറയ്ക്കുന്ന പാർക്ക്
  • ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക
  • ജോലികൾ കൂട്ടമായും വ്യക്തിഗതമായും ചെയ്യുന്നതിനുള്ള മനോഭാവം വളർത്തുക.
  • ഉദ്യാനപരിപാലനം
    പ്രകൃതിയെ നിരീക്ഷിച്ച് അതിന്റെ പ്രധാന്യം ഉൾക്കൊള്ളാൻ കുട്ടികളെ പ്രേരിപ്പിക്കുക

മിഷൻ എൽ.എസ്.എസ്

എൽ.പി ക്ലാസിലെ കുട്ടികളുടെ പഠനനേട്ടങ്ങൾ പ്രകടമാക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന പ്രധാനപരീക്ഷയാണ് എൽ.എസ്.എസ് . ലോവർ സെക്കൻഡറി സ്കൂൾ സ്കോളർഷിപ്പ് എക്സാമിനേഷൻ എന്നറിയപ്പെടുന്ന ഈ പരീക്ഷ നാലാം ക്ലാസ് കുട്ടികൾക്കാണ് നടത്തുന്നത്.കൃത്യമായ തയ്യാറെടുപ്പുകൾ ഇതിനാവിശ്യമാണ്.പലയിടത്തും കാണപ്പെടുന്നതു പോലെ പഠനത്തിൽ മുന്നിട്ടു നിൽക്കുന്നവരെ മാത്രമല്ല എല്ലാ കുട്ടികളേയും എൽ.എസ്.എസ് പരീശിലന പരിപ്പാടിയുടെ ഭാഗമാക്കുകയും അദ്ധ്യാപകർ എല്ലാവരും വിവിദ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ലക്ഷ്യങ്ങൾ.

  • കുട്ടികളുടെ സാംസ്ക്കാരിക നിലവാരം ഉയർത്തുക.
  • സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.
  • കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.
  • കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക.

ഫീൽഡ് ട്രിപ്പുകൾ

ഫീൽഡ് ട്രിപ്പ്

ക്ലാസ് മുറികളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം തന്റെ ചുറ്റുപാടുകളും പ്രകൃതിയും നിരീക്ഷിച്ചും അനുഭവിച്ചുമാണ് പഠനപ്രക്രിയ മുന്നേറുന്നത്.വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്. അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം യാത്രകൾ കുട്ടികൾക്ക് നൽകുന്ന പഠനാനുഭവങ്ങൾ വളരെ മികച്ചാണ്.മണിയന്ത്രം ജി.എൽ.പി.എസിൽ ഇത്തരം യാത്രകളിലൂടെ പഠനം രസകരവും ഫലപ്രദവുമായി മുന്നേറുന്നു.


അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.

പി.ടി.എ അംഗങ്ങൾ ശുചികരണപ്രവർത്തനത്തിൽ

മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവ‍ർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.

പി.ടി.എ അംഗങ്ങൾ

പേര് തസ്തിക
1 ബിബിത ഷൈജു പ്രസിഡന്റ്
2 ഉഷാകുമാരി വി.കെ സെക്രട്ടറി(എച്ച്.എം)
3 സെലീന ജോർജ്ജ് അധ്യാപിക
4 രമ്യ ജോൺ അധ്യാപിക
5 ഷിനു കുമാർ രക്ഷിതാവ്
6 ശാലിനി ദാസ് രക്ഷിതാവ്
7 നിമിഷ അനുരാജ് രക്ഷിതാവ്