ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ജൂനിയർ റെഡ് ക്രോസ്/കൂടുതൽ വായിക്കുക
സൗഹൃദ രംഗത്ത് മേലാറ്റൂർ JRC വ്യത്യസ്തത പുലർത്തുന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. വിദ്യാലയത്തിൽ JRC ക്ക് കീഴിൽ JRC Radio White Army എന്ന പേരിൽ സ്കൂൾ റേഡിയോ നവംബർ 1 കേരള പിറവി ദിനത്തിൽ വണ്ടൂർ DEO ശ്രീമതി. രേണുക ടീച്ചറുടെ മഹനീയമായ കരങ്ങളാൽ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു. കൂടാതെ നവംബർ 14 ശിശു ദിനത്തിൽ മാനേജർ മേലാറ്റൂർ പത്മനാഭൻ സർ ഉദ്ഘാടനം ചെയ്ത് JRC Radio White Army യുടെ യൂ ട്യൂബ് ചാനലും പ്രവർത്തനമാരംഭിച്ചു. ഇരു പദ്ധതികളും വിജയകരമായി മുന്നോട്ട് പോവുന്നു. മലപ്പുറം ജില്ല കലോത്സവത്തിൽ JRC Radio White Army യുടെ പ്രവർത്തനം കണ്ട് മലപ്പുറം DD ശ്രീമതി കുസുമം ടീച്ചറും, നിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ സാറും, മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പിയും, ഇപ്പോഴത്തെ പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA ശ്രീ.മഞ്ഞളാകുഴി അലിയും, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.സുധാകരൻ സാറും എല്ലാവിധ ഭാവുകങ്ങളും നേർന്ന് കൊണ്ട് ആശംസകൾ അറിയിച്ചു. അതോടൊപ്പം മലപ്പുറം എസ്.പി. ശ്രീ.അബ്ദുൾ കരീം സാറും, കൽപ്പറ്റ MLA ശ്രീ.ശശീന്ദ്രൻ സാറും, പ്രശസ്ത കവിയും സാഹിത്യകാരനുമായ റഫീഖ് അഹമ്മദ് സാറും തുടങ്ങി ഒട്ടേറെ പ്രമുഖർ റേഡിയോ വൈറ്റ് ആർമിക്ക് വേണ്ടി അഭിമുഖത്തിന് അവസരം തന്നു.https://www.youtube.com/channel/UCaLkdX9Lpe0QYhljBFGk2PA