കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
ചെറുകോട് ടൗൺ മധ്യത്തിലുള്ള 35 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്.
ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത വെള്ളവും 3 പാചക തൊഴിലാളികളും നമുക്കുണ്ട് .
കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
14 ലാപ്ടോപ്പുകളും 7 ഡെസ്‌ക്ടോപ്പുകളും 7 പ്രൊജക്ടറുകളും നമുക്കുണ്ട്.ഇത് കുട്ടികൾ നന്നായി ഉപയോഗിക്കുന്നു.കൂടാതെ ഒരു പ്രിന്ററും സ്കൂളിൽ ഉണ്ട്.
നമ്മുടെ സ്കൂളിനോടനുബന്ധിചുള്ള പ്രീ പ്രൈമറി യിൽ 93 കുട്ടികളും 4 ടീച്ചേഴ്സും 2 ആയമാരും പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.
സ്കൂൾ ബസ്സ്
സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
സ്പോർട്സ് & ഗ്രൗണ്ട്
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്. എൽ .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു.
വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്.
എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ.
ഉച്ചഭക്ഷണം
ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്