എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. മ്യൂസിക്
ഉയരങ്ങളിലേക്ക് കുതിക്കുന്ന എസ്.എൻ.വി മ്യൂസിക്
നമ്മുടെ വിദ്യാലയത്തിൽ സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച എസ്. എൻ. വി മ്യൂസിക് എന്ന ഗാനമേള ടീം കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ അപൂർവ്വ സംഭവമാവുകയാണ്. മൂത്തകുന്നം ശ്രീ നാരായണ മംഗലം ക്ഷേത്രത്തിൽ അരങ്ങേറ്റത്തോടെ തുടക്കം കുറിച്ച ഈ ഗാനമേള ട്രൂപ്പ് ഇന്ന് നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ ഗാനമേള സംഘത്തിലുള്ള കലാകാരന്മാരെയും കലാകാരികളെയും തേടി ഇന്ന് പ്രശസ്തമായ ഗാനമേള ട്രൂപ്പുകൾ മുന്നോട്ടുവരുന്നത് അഭിമാനിക്കാൻ വക നൽകുന്നു.ഈ ട്രൂപ്പിന് നേതൃത്വം നൽകിയ അധ്യാപകർ പ്രമോദ് മാല്യങ്കര,പ്രജിത്. പി. അശോക് എന്നിവരാണ്. പി. ബി. സിന്ധു, കെ. വി. സാഹി, പി. കെ. സൂരജ്, ഭാഗ്യരാജ്.സി. ആർ , അരുൺ അരവിന്ദ്, അഞ്ജന.ഇ. എ , സിമി. വി. എസ്, പി. എ.സീമ, ടി. ആർ. ബിന്നി,ഷിബു. N.D,ലിജി. സി.പി തുടങ്ങിയ അദ്ധ്യാപകരും ഇതിൽ പങ്കാളികളാണ്.പൂർവ്വവിദ്യാർത്ഥികളായ ശില്പ. കെ. രാജ്, ശ്രേയ. കെ. രാജ് എന്നിവരുടെ പങ്കാളിത്തം ഈ ട്രൂപ്പിനെ അവിസ്‌മരണീയമാക്കുന്നു.
റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കുട്ടികൾ വരച്ച ചിത്രങ്ങളും, അവതരിപ്പിച്ച നൃത്തവും, സംഗീതവുമായി റിപ്പബ്ലിക് ദിനം അതിഗംഭീരമായിരുന്നു.
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയുടെ ചിത്രങ്ങൾ വരയ്ക്കുകയും, ദേശഭക്തിഗാനം നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.
.
.
.
.
കലോത്സവം
2007 കോട്ടുവള്ളിക്കാട് വെച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പിന്നീടുള്ള എല്ലാ വർഷവും ഓവറോൾ ചാമ്പ്യൻമാരായുള്ള മുന്നേറ്റം അവസാനിക്കുന്നില്ല.....
ജില്ല കലോത്സവം
ജില്ലാ കലോത്സവത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ പ്രകടനം പ്രശംസനാർഹനീയമാണ്. ജില്ലയിൽ പറവൂർ ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയമാണ് നമ്മുടേത്. ഇന്നും ആ മുന്നേറ്റം അതുപോലെ തന്നെ നിലനിൽക്കുന്നു.
സംസ്‌ഥാന സ്കൂൾ കലോത്സവം
സംസ്ഥാന സ്കൂൾ കലോത്സവത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ പങ്കാളിത്തം അതിഗംഭീരമാണ്. വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം തന്നെ A ഗ്രേഡോട് കൂടി ഗ്രേസ് മാർക്ക്ന് അർഹത നേടാറുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എറണാകുളം ജില്ലയിൽ ഈ വിദ്യാലയത്തിലെ കുട്ടികളുടെ പ്രകടനം വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി വർധിപ്പിക്കുന്നു.