ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/എനിക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. കാപ്പിൽ കാരാട്/അക്ഷരവൃക്ഷം/എനിക്ക് പറയാനുള്ളത് എന്ന താൾ ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/എനിക്ക് പറയാനുള്ളത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്ക് പറയാനുള്ളത്

പൊതു ഇടങ്ങളിൽ
തിങ്ങി കൂടണം നിങ്ങൾ
സാധ്യമെങ്കിൽ ഒന്നു നീട്ടിതുപ്പണം
തൂവാല ഇല്ലാതെ ചുമയ്ക്കണം, തുമ്മണം
ആളോഴിഞ്ഞ നേരങ്ങളിൽ
റോഡരികിൽ
കാര്യംസാധിക്കണം
യാത്ര ചെയ്തു വന്ന കൈയാലെ കഴിക്കാൻ ഇരിക്കണം
സോപ്പും സനിടൈസറും വലിച്ചു ദൂരെ എറിയണം
നിങ്ങളുടെ രക്ഷക്കായി
അമ്പലങ്ങളിൽ ഒന്നായിപോകണം
ശത്രുസംഹാര പൂജനടത്തണം
പള്ളികളിൽ പോയി
കൂട്ടമായി നിസ്കരിക്കണം
മുട്ടിപ്പായി പ്രാർത്ഥിക്കണം
ഒന്നോർക്കണം ആൾദൈവങ്ങൾ -അവർ അവധിയിലാണ്
അവരെ വെറുതെ വിടണം
മദ്യശാലകളെ വളർത്തി എടുക്കണം
മദ്യം സേവിച്ചു ഉള്ള ബോധത്തെ കെടുത്തിക്കളയണം
നീ രോഗിയെങ്കിൽ സമൂഹത്തിലേക്ക് ഇറങ്ങണം
സാധ്യമെങ്കിൽ ഹസ്തദാനം ചെയ്യണം
എന്റെ ലക്ഷ്യം മനുഷ്യരാശിയാണ്
ദൗത്യം നിർമാർജനവും
അതിനായി നീ എനിക്കു
മാർഗം സാധുകരിച്ചു തരിക
മനുഷ്യാ നിന്നിലെ ശുചിത്വബോധത്തെ ഉണർത്താതിരിക്കുക.....
നിന്നിലെസാമൂഹിക-
ചിന്തകളെ ഉറക്കികിടത്തുക
ഞാനിവിടെ സംഹാരതാണ്ഡവം ആടിടട്ടെ
നീ നിനക്കായ്‌ കുഴിമാടംഒരുക്കി കൊൾക.....


എന്നു
മരണമില്ലാത്ത
 മരണം വിതയ്ക്കുന്ന
കുഞ്ഞു ഭീകരൻ
ഞാൻ -കോവിഡ് 19!
 

പ്രണവ് കൃഷ്ണൻ OT
10 B ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത