സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) (ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.)

ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.

സംസ്ഥാന ഗവ: നടപ്പിലാക്കി വരുന്ന "ഓണത്തിന് ഒരു മുറം പച്ചക്കറി '' പദ്ധതിയുമായി സഹകരിച്ചു കൊണ്ട് ആരക്കുന്നം സെൻ്റ്.ജോർജ്ജസ് ഹൈസ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഓണത്തിന് വിളവെടുക്കാവുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾ രക്ഷകർത്താക്കളുടെ സഹായത്തോടെ കൃഷി ചെയ്യാൻ തീരുമാനിച്ചു.

ആരക്കുന്നം സെൻ്റ് ജോർജ്ജസിൽ #എൻ്റെ_വീട്_ഹരിത_വീട്_പദ്ധതി ആരംഭിച്ചു.

എൻ്റെ വീട് ഹരിത വീട് പദ്ധതിയുടെ ഉദ്ഘാടനം പുളിക്കമാലി പതപ്പിള്ളിൽ വിൽസൺ പി.പി യുടെ മകൾ എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ലിയാൻ വിൽസൻ്റെ വീട്ടിൽ വഴുതന തൈ നട്ടു കൊണ്ട് മുളന്തുരുത്തി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഇന്ദു നായർ. പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ റീന റെജി മുളന്തുരുത്തി കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ സുനിൽ കുമാർ കെ.പി, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡെയ്സി വർഗീസ് അധ്യാപിക ജീവമോൾ വർഗീസ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും അദ്ധ്യാപികയും ഹരിതസേന കോ-ഓർഡിനേറ്ററുമായ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു .