എസ്.എം.എച്ച്.എസ് തെക്കേമല/ചരിത്രം
ചരിത്രം
തെക്കേമല എന്ന മലയോര ഗ്രാമത്തിൻെറ വികസന പാതയിൽ വഴിവിളക്കായി മാറിയ ,അനേകരെ അറിവുകൊണ്ട് പ്രബുദ്ധരാക്കിയ സെൻറ് മേരിസ് ഹൈസ്കൂൾ അതിൻെറ ആരംഭകാലംമൂതൽ ഈ പ്രദേശത്തിൻെറ അഭിമാനമായിരുന്നു. തെക്കേമല, പാലൂർക്കാവ്, അമലഗിരി, വള്ളിയങ്കാവ്, നല്ലതണ്ണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ അറിവിൻെറ ആദ്യാക്ഷരങ്ങൾ കുറിച്ചത് ഇവിടെയാണ് .1953 ൽ പ്രൈമറി സ്കൂളായി ആരംഭിച്ച് 1977ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈടെക് ക്ലാസ് മുറികൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള സംവിധാനങ്ങളോടുകൂടി ഈ സ്കൂൾ അതിൻെറ വളർച്ചയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |