സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം

അറിവിൻ അക്ഷര കവാടങ്ങൾ
മലർക്കെ തുറന്നൊരെൻ വിദ്യാലയം
അക്ഷര പൂമൊട്ടുകൾ എൻ
പുസ്തകത്താളിൽ വിരിയിച്ചൊരാ വിദ്യാലയം
പ്രിയ സോദരർ എനിക്കായ്
സമ്മാനിച്ചൊരെൻ വിദ്യാലയം
സ്നേഹിച്ചോമനിക്കാൻ അമ്മയ്ക്കുപകരമായ്
എൻ ഗുരുവിനെ നൽകിയ വിദ്യാലയം.
പ്രിയ സോദരീ, സ്നേഹിച്ചോമനിച്ചതും
തല്ലുകൂടി പിരിഞ്ഞതുമീ വിദ്യാലയത്തിൽ
ഇന്ന് അവസാനമായി കണ്ട്
പിരിയേണ്ടതും ഈ വിദ്യാലയത്തിൽ
പ്രിയ വിദ്യാലയമേ ഒരുപാട്
ഒരുപാട് ഓർമ്മകൾ നല്കിയ കളിമുറ്റമേ
നിനക്ക് നന്ദി, ഒരായിരം നന്ദി.
 

ലക്ഷമി വൽസൻ
9 C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത