ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ സർവ്വനാശം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ സർവ്വനാശം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ സർവ്വനാശം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വനാശം

രക്തബന്ധങ്ങളെ തിരിച്ചറിഞ്ഞ
സമ്പത്ത് മോഹിച്ച് മർത്യനിന്ന്
സ്വന്തം പാതകം ചെയ്തിട്ന്നു.
തമ്മിലടിച്ചും രക്തം ചിന്തിയും
നേടിയെടുക്കുന്നു നാം പലതും
ഈ നേട്ടമൊക്കെയും ശമിക്കുവാനൊട്ടുമേ
നേരമെടുക്കില്ലെന്നോർമ്മ വേണം
ഇന്നൊരു കീടം നിമിത്തം നാമെല്ലാരും
പലതും ത്യജിക്കേണ്ടി വന്നിരിക്കുന്നു.
ദേവാലയങ്ങൾ, പള്ളികൾ, ആഘോഷങ്ങൾ,
ആഡംബരങ്ങളെല്ലാം ത്യജിക്കേണ്ടി വന്നിരിക്കുന്നു.
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവങ്ങളെ വിടെ മാളോരേ?
ദൈവങ്ങളെല്ലാം കൈവിട്ടു ഞങ്ങളെ
ഇനിയാര് മർത്യകുലത്തിന്റെ രക്ഷയ്ക്ക്
എന്തെന്ത് തിക്താനുഭവങ്ങളുണ്ടാകിലും
എല്ലാം തൃണവൽഗണിക്കുന്ന മാനവർ
ഇനി എന്ന് പഠിക്കും പാഠം
ഇല്ല പഠിക്കില്ല പാഠം ഇല്ല ശമിക്കില്ലഹന്ത
എല്ലാം സർവ്വനാശത്തിലേയവസാനിക്കൂ.......
എല്ലാം സർവനാശത്തിലേയവസാനിക്കു....

കൃഷ്ണ സന്തോഷ്
8 J ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത