സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/സമസ്ത സുന്ദര ഭൂമി

15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/സമസ്ത സുന്ദര ഭൂമി എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/സമസ്ത സുന്ദര ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമസ്ത സുന്ദര ഭൂമി

ഹരിതസൗന്ദര്യം മറുകുടം ചാർത്തിയ
ഹരിത സുന്ദരമാ ഭൂമി
ജീവജാല മാലകൾ പൂത്താലി-
യാട്ടുന്ന സുന്ദര മധുമലർ ഭൂമി
കിളികൾ തൻ സുന്ദര നാദവും
വ്യക്ഷലതകൾ തൻ ഹരിതാഭയും
പുഴകൾ തൻ സുന്ദര ശബ്ദവും
കൊടുമുടികൾ തൻ തലയെടുപ്പും ചേർന്ന
ജീവസൗന്ദര്യ ധരണി.
അരുണൻ തൻ പ്രകാശമേകി
തിരിതെളിച്ച സമസ്ത സൗന്ദര്യ ഭൂമി
സർവ്വ ചരാചരങ്ങൾ ഒന്നിച്ചു വാഴും
ജീവ ചൈതന്യ ഭൂമി.
ജീവൻ തൻ തുടിപ്പുണരും
ജീവ സൗഭാഗ്യ സുന്ദര ഭൂമി
സമസ്ത സൗന്ദര്യം ഒത്തു ചേർന്ന
സൗഭാഗ്യ സുന്ദര ഭൂമി.
സർവ്വവുംചേർന്ന് പൂത്താലിയാക്കിയ സുന്ദരസുരഭില ഭൂമി
 

കീർത്തി ഡി കെ
8 E സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത