എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/സിംഹവും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സിംഹവും മുയലും / ഷഹാന തസ്നി കെ വി

ഒരു കാട്ടിൽ അഹങ്കാരിയായ ഒരു സിംഹരാജാവുണ്ടായിരുന്നു. കാട്ടിലെ മൃഗങ്ങൾക്ക് അവനെ ഭയമായിരുന്നു. എല്ലാ മൃഗങ്ങളേയും ഉപദ്രവിക്കും. ഞാനാണ് ഈ കാട്ടിലെ രാജാവ്, ഞാൻ പറയുന്നത് എല്ലാവരും അനുസരിക്കണം. ഇത് കേട്ട മൃഗങ്ങൾ സങ്കടത്തോടെ പരസ്പരം നോക്കി നിന്നു. അപ്പോൾ മുയലിന് ഒരു സൂത്രം തോന്നി. രാജാവേ, അങ്ങ് ഞങ്ങളുടെ രാജാവാണല്ലോ. ഓരോ ദിവസവും അങ്ങേയ്ക്ക് ഭക്ഷ ണമായി ഞങ്ങൾ ഗുഹയിലെത്താം. സിംഹം അത് സമ്മതിച്ചു. ആദ്യ ദിവസം തന്നെ മുയലിന്റെ ഊഴമായിരുന്നു. മുയൽ ഓടി സിംഹത്തിന്റെ അടുത്തെത്തി. രാജാവേ, ഞാൻ അൽപം വൈകിപ്പോയി. കാരണം, ഞാൻ വരുന്ന വഴിക്ക് കിണറിൽ മറ്റൊരു സിംഹത്തെ കണ്ടു. ആ സിംഹം പറഞ്ഞു. ഞാനാണ് ഈ കാട്ടിലെ രാജാവെന്ന്. ഇത് കേട്ട സിംഹരാജാവിന് കോപം വന്നു. ഞാനല്ലാതെ മറ്റൊരു രാജാവ് ഈ കാട്ടിലോ? സിംഹം അലറി. എങ്കിൽ എനിക്ക് അവനെ അവർ കാണണം. കിണറിന്റെ അടുത്തെത്തി. സിംഹം കിണറിലേക്ക് നോക്കിയപ്പോൾ അതാ വെളളതിൽ മറ്റൊരു സിംഹം! സിംഹം ഗർജ്ജിച്ചു. വെളളത്തിലെ സിംഹവും ഗർജ്ജിച്ചു. ഒന്നും നോക്കാതെ സിംഹരാജാവ് കിണറ്റിലേക്ക് ചാടി. പാവം! മണ്ടനായ സിംഹത്തിന് അറിയില്ലല്ലോ വെളളത്തിൽ കണ്ടത് സ്വന്തം നിഴലാണെന്ന്. അങ്ങിനെ സിംഹരാജാവിന്റെ കഴിഞ്ഞു. കഥ പിന്നീട് കാട്ടിലെ മൃഗങ്ങൾ സന്തോഷമായി ജീവിച്ചു.