ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം മാലിന്യ മുക്തം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം മാലിന്യ മുക്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം മാലിന്യ മുക്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം മാലിന്യ മുക്തം

2020 ൽ രാജ്യമെമ്പാടും ഭയപ്പാടോടെ നോക്കുന്ന കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏറ്റുവും അത്യാവശ്യമായ രണ്ടു കാര്യങ്ങളാണ് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. സ്വയം പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ ഉണ്ട് . അത് കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും .

ഭക്ഷണത്തിനു മുൻപും പിൻപും മാത്രമല്ലാതെ ഇടയ്ക്കിടയ്ക്കു കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക വഴി കൊറോണ പോലുള്ള പല മാരക രോഗാണുക്കളെയും അകറ്റാൻ നമുക്ക് സാധിക്കും. ചുമക്കുമ്പോഴും , തുമ്മുമ്പോഴും, തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. ഇതിലൂടെ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും, നാം ശ്വസിക്കുന്ന വായുവിലെ രോഗാണുക്കളെ തടയുവാനും സാധിക്കുന്നു. കൂടാതെ സാമൂഹിക അകലം പാലിക്കുക . വായ,മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. രോഗികളുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക,പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയറു വർഗ്ഗങ്ങൾ , ഇളനീർ, മത്സ്യം, മുട്ട തുടങ്ങിയ സമീകൃത ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.

വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചിത്വം .മാലിന്യങ്ങൾ അടിഞ്ഞു കൂടിയാണ് മിക്ക രോഗങ്ങളും ഉണ്ടാകുന്നത് . പരിസരം വൃത്തിയായി സൂക്ഷിച്ചാൽ പല പകർച്ചവ്യാധികളും തടയാൻ കഴിയും.വെള്ളം കെട്ടികിടന്നാൽ കൊതുകു പെരുകുകയും അതിലൂടെ പല രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . അതുകൊണ്ടു വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വവും അത്യാവശ്യമാണ് .

ABHIMANYU .M.S
6 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം