നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ പാഠപുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/അക്ഷരവൃക്ഷം/ പാഠപുസ്തകം എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ പാഠപുസ്തകം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠപുസ്തകം

കൊറോണ മഹാമാരിയാണോ?
അതോ പാഠപുസ്തകമോ?
ഉറുമ്പിൻ കൂടിളകിയതുപോലുള്ള
പാതകൾ പെട്ടന്ന് ശൂന്യമായി,
ശ്വാസമെടുക്കാൻ നേരമില്ലാതിരുന്ന ആൾ ക്കൂട്ടം
മാസ്‌കിട്ട് കളങ്ങളിലായി,
ചീറിപാഞ്ഞ വണ്ടികൾ
സത്യവാങ്മൂലവുമായി ഒതുങ്ങി,
വിദേശത്തേക്ക് പറന്നവർ
തിരിച്ചു വരവിനു കാത്തു നിൽക്കുന്നവരായി,
യുദ്ധഭീഷണി മുഴക്കിയവർ
മഹാമാരിയോട് യുദ്ധം ചെയ്യുന്നവരായി,
മുഖംമൂടി വലിച്ചെറിഞ്ഞവർ
മുഖാവരണം ധരിച്ചവരായി,
സമയം പോകാൻ വീട്ടിൽ
കുട്ടികളോടൊത്തു കളിച്ചവർ......
വീടിനു ചായമടിച്ചവർ....
ഈശ്വരനെ തേടി ദേവാലയങ്ങളിൽ പോയവർ
ഈശ്വരതുല്യരാം മാനവരെ കണ്ടു,
തീർച്ചയായും കൊറോണ
ഒരു പാഠപുസ്തകം കൂടിയാണ്.
പലജീവിത പാഠങ്ങളുള്ള പുസ്തകം.........
 

ഫിസ പർവീൺ റഷീദ്
7 C നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത