ഉള്ളടക്കത്തിലേക്ക് പോവുക

കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് കൺകോർഡിയ എൽ.എച്ച്.എസ്.എസ്.പേരൂർക്കട/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി എന്ന താൾ കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായി

ശുചിത്വബോധമേവരിലും
വളർത്തിടേണ്ട സമയമായ്
ജീവനെയുമപഹരിക്കും
വൈറസിതാ പടർന്നു പോയ്
കൈകൾ പിൻവലിച്ചു നാം കണ്ണു
കൊണ്ട് നോക്കണം
പണ്ട് ചെയ്ത സൗഹൃദങ്ങളിങ്ങനെ
പുതുക്കണം .
കാൽനടയിൽ പോലുമൊരു
കൈയ്യകലം പാലിച്ചെന്നാൽ
പൂർവ്വശക്തി ഏന്തി നാളെ
കൂടുതൽ നടന്നിടാം
നിത്യവും പത്തു നേരം കൈകൾ
ശുദ്ധി ചെയ്യുകിൽ
പറ്റി നിൽക്കാനിടമില്ലാതെ
വൈറസുകൾ നശിച്ചിടും
ദേഹശുദ്ധിക്കൊപ്പം താനേ
പരിസരശുദ്ധിയും
വരുത്തുകിൽ
രോഗമില്ലാതുള്ള നല്ല നാളെ നമ്മൾ
കണ്ടിടും
നിദേശങ്ങൾ ധിക്കരിക്കും
മാനവർക്ക് ശിക്ഷയായ്
ജീവഹാനി വന്നു ചേരുമെന്ന് നാം
കരുതണം
ഇന്ന് നമ്മൾ കൈ കഴുകി കൈ
കഴുകി നീങ്ങുകിൽ
നാളെ നമ്മൾ കൈകൾ കോർത്തു
കൈകൾ കോർത്തുവാണീടും

അഗ്നിവേശ് ആർ
9 സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത