ശുചിത്വബോധമേവരിലും
വളർത്തിടേണ്ട സമയമായ്
ജീവനെയുമപഹരിക്കും
വൈറസിതാ പടർന്നു പോയ്
കൈകൾ പിൻവലിച്ചു നാം കണ്ണു
കൊണ്ട് നോക്കണം
പണ്ട് ചെയ്ത സൗഹൃദങ്ങളിങ്ങനെ
പുതുക്കണം .
കാൽനടയിൽ പോലുമൊരു
കൈയ്യകലം പാലിച്ചെന്നാൽ
പൂർവ്വശക്തി ഏന്തി നാളെ
കൂടുതൽ നടന്നിടാം
നിത്യവും പത്തു നേരം കൈകൾ
ശുദ്ധി ചെയ്യുകിൽ
പറ്റി നിൽക്കാനിടമില്ലാതെ
വൈറസുകൾ നശിച്ചിടും
ദേഹശുദ്ധിക്കൊപ്പം താനേ
പരിസരശുദ്ധിയും
വരുത്തുകിൽ
രോഗമില്ലാതുള്ള നല്ല നാളെ നമ്മൾ
കണ്ടിടും
നിദേശങ്ങൾ ധിക്കരിക്കും
മാനവർക്ക് ശിക്ഷയായ്
ജീവഹാനി വന്നു ചേരുമെന്ന് നാം
കരുതണം
ഇന്ന് നമ്മൾ കൈ കഴുകി കൈ
കഴുകി നീങ്ങുകിൽ
നാളെ നമ്മൾ കൈകൾ കോർത്തു
കൈകൾ കോർത്തുവാണീടും