ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  1. 2014-15 വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിൽ ആണ് ലഭിച്ചത്
  2. 2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല   സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി. 2019 ൽ സംസ്ഥാന കലോത്സവത്തിൽ A  ഗ്രേഡ്. 2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A)
  3. അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി
  4. 2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു.
  5. 2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ്  ലഭിച്ചു.
  6. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് , അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്, അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു.
  7. 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസുലേഷ൯ഷൻ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ കരസ്ഥമാക്കി.
  8. 2015 സീഡ് അവാർഡും ലഭിക്കുകയുണ്ടായി
  9. സമ്പൂർണ ഡിജിറ്റൽ വിദ്യാലയം -- സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു
  10. 2021 22 വർഷത്തെ സംസ്ഥാനത്തെ മികച്ച ഹയർസെക്കൻഡറി വിഭാഗത്തിലെ  മാതൃക അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മായ ശ്രീ കെ സന്തോഷ് കുമാറിന് ലഭിക്കുകയുണ്ടായി.
  11. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
  12. വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, മാനസിക വെല്ലുവിളികൾ സമ്മർദ്ദങ്ങളും കുറയ്ക്കുന്നതിനു വേണ്ടിയുള്ള കൗൺസിലിംഗ് ക്ലാസുകൾ.
  13. ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾ എല്ലാം തന്നെ പലതരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ഗവർണർ (ശ്രീ ആരിഫ് മുഹമ്മദ് ഖാൻ) സംഘടിപ്പിച്ച വിരുന്നിൽ  പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും ഈ കുട്ടികൾക്ക് അവസരം ലഭിച്ചു.