എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രമാണം:47234Clubs.png
ക്ലബ്ബുകൾ

രാമാനുജൻ ഗണിത ക്ലബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.

പ്രമാണം:Pen nib.png ഗണിത ക്ലബ് പ്രവർത്തനങ്ങൾ


വിബ്ജിയോർ ശാസ്ത്ര ക്ലബ്

മാക്കൂട്ടം സ്‌കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും മാക്കൂട്ടം സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട. തുടർച്ചയായി 5 വർഷം സബ്ജില്ലാ തല ശാസ്ത്രക്വിസ് മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രമാണം:47234brain.png സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്

വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ‍, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു.

പ്രമാണം:47234art palette.png കരവിരുത്

അലിഫ് അറബി ക്ലബ്

കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്. കുന്നമംഗലം ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും ഉപജില്ലയിൽ നമ്മൾ ജേതാക്കളാണ് . ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ൽ ഗദ്യ വായനയിൽ ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്. സ്കൂൾ വർഷാരംഭത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിസ.എം സെക്രട്ടറിയായി യു.പി തലത്തിലും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ സെക്രട്ടറിയായി എൽ.പി. തലത്തിലും ക്ലബ് രൂപീകരിച്ചു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.

അറബി ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

കലാ സാഹിത്യ രംഗം

റെയിൻബോ ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് സ്കിറ്റ്
ഇംഗ്ലീഷ് സ്കിറ്റ്

നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന മാക്കൂട്ടം എ.എം. യുപി സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ മാക്കൂട്ടം എ.എം. യുപി സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. കുന്ദമംഗലം സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. എൽ.പി വിഭാഗത്തിൽ ആംഗ്യപാട്ട് മൽസരത്തിലും യുപി വിഭാഗത്തിൽ കവിതാലാപാന മൽസരത്തിലും കുട്ടികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്

1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായി ജൻമ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷിരാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ്. യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരൻമാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്ന ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ മാക്കൂട്ടo സ്കൂളിലെ കുട്ടികൾ വളരെ താത്പര്യത്തോടെ മുന്നോട്ടു വരാറുണ്ട്. വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.

ചാന്ദ്നി ഹിന്ദി ക്ലബ്

വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.

സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ

ബുൾബുൾ

മാക്കൂട്ടം എ എം യു പി സ്കൂൾ 2021-2022 വർഷം മുതൽ ബുൾബുൾ ക്ലബ് ആരംഭിച്ചു. 6 മുതൽ 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക് ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ അംഗങ്ങളെ പഠിപ്പിക്കുന്ന സ്ഥലമാണ് ബുൾബുൾ ലാൻഡ്. പെൺകുട്ടികൾകളെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായി വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. "Do Your Best" അഥവാ "നിന്റെ കഴിവിന്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. എം പി അശ്വിനി ടീച്ചർക്കാണ് വിദ്യാലയത്തിലെ ബുൾബുൾ ക്ലബിന്റെ ചുമതല.

റോഷ്നി ഉർദു ക്ലബ്ബ്

വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക ,ചിന്താശേഷി വർദ്ധിപ്പിക്കുക ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് രോഷ്നി ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത് . വായനാ മത്സരം, ഭാഷാ സാഹിത്യ ചർച്ചകൾ, ഉർദു ദിനം, പുസ്തകം പരിചയപ്പെടൽ എന്നിവ സംഘടിപ്പിക്കുന്നു

ഐടി ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഐടി പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ , പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്,സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐടിമുറികൾപ്രവർത്തിക്കുന്നു. ഐടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐടി മത്സരങ്ങൾ ആയ ക്വിസ്മത്സരം, ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.