എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/കലാ സാഹിത്യ രംഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

വായനാ ദിനാചരണവും വായന വാരവും ആചരിക്കുക ,വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണങ്ങൾ ,മറ്റു രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക ,ദിനാചരണങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

അഭിനയ കൂട്ടം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് അഭിനയ കൂട്ടം. സ്കൂളിലെ ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്തുകയും പ്രോത്സാഹനങ്ങൾ നൽകി ഉന്നതിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം .അഭിനയ മേഖലയിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പറ്റം വിദ്യാർഥികൾ സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട് .വെക്കേഷൻ കാലയളവുകളിൽ ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

ചിത്രശലഭം

ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരാണുള്ളത്യ കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതമാവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു.കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രചന കൂട്ടം

അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്.

സരിഗമ

ജന്മസിദ്ധമായി കുട്ടികളിൽഒളിഞ്ഞിരിക്കുന്ന ആലാപന കഴിവിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഉപജില്ല ,ജില്ലാ മത്സരങ്ങളിലേക്ക് ആലാപനത്തിന് ഉള്ള കുട്ടികളെ തയ്യാറാക്കുന്നത് ഈ ക്ലബ്ബാണ് . നിരവധി തവണ ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഈ ഇനത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കാണ് എന്നതിൽ അഭിമാനമുണ്ട്.

സകുടുംബം

വിദ്യാലയത്തിലെ രക്ഷിതാക്കളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സകുടുംബം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി. രക്ഷിതാക്കളെയും സ്കൂളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക ഇത് വഴി സാധിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സകുടുംബം ക്വിസ് മത്സരത്തിൽ വിജയിച്ചവരെ ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.