എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

ആമുഖം

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ ശാരീരിക വികാസത്തിനും കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നതിനു വേണ്ടിയാണ് നമ്മുടെ വിദ്യാലയത്തിൽ ഒരു സ്പോർട്സ് ക്ലബ് ആരംഭിച്ചത്.

ലഘുവ്യായാമങ്ങളിൽ നിന്നും കായികപ്രവർത്തനങ്ങളിൽ നിന്നും അകന്ന് മൊബൈൽഫോണുകളിലും കമ്പ്യൂട്ടറുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഇന്നത്തെ കുട്ടികൾ അമിതപ്രാധാന്യം നൽകി വിവിധ രോഗങ്ങൾക്ക് അടിമകളാകുകയോ രോഗാതുരതരാകുകയോ ആയി മാറുന്ന പ്രവണതകളാണ് നമുക്ക് ചുറ്റുംകാണുന്നത്. അതുകൊണ്ടുതന്നെ അവർ അറി‍ഞുകൊണ്ടോ അവരറിയാതെയോ അവരെ കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്

ലക്ഷ്യം

  • ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാൻ വ്യായാമങ്ങൾക്കും കളികൾക്കും പ്രത്യേക പരിഗണന.
  • വിദ്യാലയത്തിന്റെ കായികാന്തരീക്ഷം മെച്ചപ്പെടുത്തൽ
  • പോഷകാഹാരം, സമീക്യതാഹാരം,സമ്പൂർണ്ണ ആഹാരം തുടങ്ങി വിവിധ ഭക്ഷണക്രമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ.
  • വിവിധതരം ശാരീരിക വ്യായാമങ്ങൾ പരിശീലിപ്പിക്കുക.
  • മൈനർ ഗൈമുകളുടെ പരിചയപ്പെടൽ.
  • മേജർ ഗൈമുകളുടെ പ്രത്യകതകൾ മനസ്സിലാക്കുന്നു.
  • കളിനിയമങ്ങളും കളിക്കളങ്ങളുടെ അളവും പരിചയപ്പെടുന്നു.
  • അതലറ്റിക് മത്സരനിയമങ്ങളിൽ ധാരണ നേടുന്നു.
  • വാമിംങ് അപ്പ്, വാംഡൗൺ എന്നിവയെ കുറിച്ച് ധാരണ നേടുന്നു.
  • ആരോഗ്യസംമ്പന്ധമായ കായികക്ഷമതാഘടകങ്ങൾ പരിശീലിച്ച് ധാരണ നേടുന്നു.
  • നാടൻകളികളും (പ്രാദേശിക കളികൾ) ആധുനികകളികളും പരിചയപ്പെടുത്തൽ.
  • സ്പോർട് സിനെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും ധാരണ കൈവരുത്തുക.