'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . കൂടുതൽ വായിക്കുക
2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരണ പ്രക്രിയയിലാണ്.
സ്കൂൾ പാർലമെൻറ്
പാഠ്യനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.