ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെപരക്കുന്ന
വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാ -മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ

പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാമതിൽ കണ്ടിരിയ്ക്കാം
മറക്കില്ല കൈ വൃത്തിയാക്കിടുവാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമ ക്കണ്ണു രണ്ടും
മടിയ്ക്കാതെയിമ്മട്ടു സൂക്ക്ഷിക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ
 

സന്മയ. എൽ
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത