ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെപരക്കുന്ന
വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാ -മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ

പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാമതിൽ കണ്ടിരിയ്ക്കാം
മറക്കില്ല കൈ വൃത്തിയാക്കിടുവാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമ ക്കണ്ണു രണ്ടും
മടിയ്ക്കാതെയിമ്മട്ടു സൂക്ക്ഷിക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ
 

സന്മയ. എൽ
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത