ഗവ. വി എച്ച് എസ് എസ് കൈതാരം/ഭവന സന്ദർശനം, കാരുണ്യ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭവന സന്ദർശനം

കുട്ടികളെ അടുത്തറി‍ഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു


കാരുണ്യ പ്രവർത്തനങ്ങൾ

ഭക്ഷണം ലഭിക്കാത്തവർക്കായി എല്ലാ ആഴ്ചയിലും ഭക്ഷണവിതരണം നടന്നിരുന്നു. പ്രളയത്തിലും , കോവിഡ് മഹാമാരിയിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈതാരം സ്കൂളിൽ നിന്നും നിരവധി സഹായങ്ങൾ നൽകുകയുണ്ടായി.........