എഴുവന്താനം സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

         പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിതോട്ട നിർമ്മാണം / ഫലവൃക്ഷത്തൈ / പൂന്തോട്ട നിർമ്മാണം എന്റ തോട്ടം എന്ന പേരിൽ നടത്തപ്പെട്ടു.കുട്ടികൾ നട്ട ചെടിയോടൊപ്പം ഫോട്ടോ എടുത്ത് ഗ്രുപ്പിൽ അയച്ചു.

വായനാ ദിനം

      വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനാ സാമഗ്രികൾ /പുസ്തകങ്ങൾ ഇവ വിതരണം ചെയ്തു.വായനാകുറിപ്പുകൾ തയാറാക്കൽ നടത്തപ്പെട്ടു.വായനയിൽ ഇഷ്ടപ്പെട്ട ഭാഗം /കഥ / കഥാപാത്രം അഭിനയിച്ച് വീഡിയോ അവതരിപ്പിച്ചു.

ചാന്ദ്ര ദിനം

              ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വീസ് മത്സരം , ബഹിരാകാശ യാത്ര വീഡിയോ പ്രദർശനം ഗുഗിൾ മീറ്റ് വഴി നടത്തപ്പെട്ടു .

ശിശുദിനം

    ശിശുദിനത്തോടനുബന്ധിച്ച്  ഓൺ ലൈനായി ചാച്ചാജി വേഷം (ഫൻസിഡ്രസ് )പ്രസംഗം ,ക്വിസ് എന്നിവ ക്ലാസടിസ്ഥാനത്തിൽ നടത്തപ്പെട്ടു .