എഴുവന്താനം സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

പഠന പ്രവർത്തനങ്ങൾ

ശിശു കേന്ദ്രികൃത,പ്രവർത്തനാധിഷ്ഠിത പഠന പ്രവർത്തനങ്ങൾ പ്രവൃത്തി ദിനങ്ങളിൽ ക്ലാസ് മുറികളിൽ നടത്തപ്പെടുന്നു.

ദിനാചരണങ്ങൾ ഫിൽഡ്‌ ട്രിപ്പുകൾ സെമിനാറുകൾ എന്നിവ പഠനപ്രവർത്തനത്തെ കൂടുതൽ ശക്തികരിക്കുന്നു.

പരിസ്ഥിതി ദിനം

     പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് സ്വാശ്രയ സംഘവുമായിചേർന്ന് തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചു.

വായനാ ദിനം

      വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനാ സാമഗ്രികൾ /പുസ്തകങ്ങൾ ഇവ വിതരണം ചെയ്തു.വായനാകുറിപ്പുകൾ തയാറാക്കൽ നടത്തപ്പെട്ടു.വായനാ ദിന ക്വിസ് , പി.എൻ.പണിക്കർ ജീവചരിത്ര ലേഖനം എന്നിവ നടത്തപ്പെട്ടു.പുരുഷ സ്വാശ്രയ സംഘം സ്‌കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി ലൈബ്രറി വിപുലീകരിച്ചു.പി.ടി.എ യുടെ സഹകരണത്തോടെ രക്ഷകർത്താക്കളും  ആവശ്യമായ പുസ്തകങ്ങൾ നൽകി പ്രവർത്തനത്തിൽ പങ്കാളിയായി.

ചാന്ദ്ര ദിനം

              ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് മത്സരം , ബഹിരാകാശ യാത്ര വീഡിയോ പ്രദർശനം നടത്തപ്പെട്ടു .

ചന്ദ്രയാൻ വിക്ഷേപണം   kite വിക്‌ടേഴ്‌സ് ചാനൽ വഴി തത്സമയ സംപ്രേക്ഷണം നൽകി.

ശിശുദിനം

    ശിശുദിനത്തോടനുബന്ധിച്ച്  കുട്ടികളുടെ റാലി നടത്തപ്പെട്ടു.വട്ടോലി കവലയിൽ നിന്നും പുറപ്പെട്ട റാലിയിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു.ചാച്ചാജി ക്വിസ് ചാച്ചാജി വേഷം മത്സരം നടത്തപ്പെട്ടു.