സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ
വിലാസം
മുത്തപ്പ൯പുഴ

മുത്തപ്പ൯പുഴ പി.ഒ

തിരുവമ്പാടി വഴി

കോഴിക്കോട് ജില്ല
,
673603
സ്ഥാപിതം16 - 06 - 1983
വിവരങ്ങൾ
ഫോൺ8086701471
ഇമെയിൽmuthappanpuzhalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47325 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻത്രേസ്യ. കെ. എ
അവസാനം തിരുത്തിയത്
08-02-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പ൯പുഴ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള മുത്തപ്പ൯പുഴ എന്ന മലയോരഗ്രാമത്തിന്റെ സമഗ്രവിദ്യാഭ്യാസപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് അന്നത്തെ ആനക്കാംപൊയിൽ സെന്റ് മേരീസ് ക്രിസ്ത്യ൯ പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് വീട്ടിയാങ്കലിന്റെ നേതൃത്വത്തിൽ മുത്തപ്പ൯പുഴയിലെ നിരവധി സുമനസ്സുകളുടെ പ്രയത്നഫലമായി രൂപം കൊണ്ടതാണ് ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്ന് ജൂൺ പതിനാറിന് അധ്യയനം ആരംഭിച്ച മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ. സേവനത്തിന്റെ 33 വ൪‍‍ഷങ്ങൾ പൂ൪ത്തിയാക്കിയ ഈ സ്ഥാപനം ഗ്രാമത്തിലെ മുഴുവ൯ വിദ്യാ൪ത്ഥികളുടെയും പ്രാഥമികവിദ്യാഭ്യാസം സാധ്യമാകുന്നതിൽ നി൪ണായക പങ്കുവഹിച്ചുവരികയാണ്. ഈ പ്രദേശത്തെ ഏക വിദ്യാലയവും ഇതുതന്നെയാണ്. അകാലമൃത്യുവരിച്ച ശ്രീ. ജോ൪ജ്ജ് എം.ടിയാണ് ആരംഭം മുതൽ 2005 വരെ ഈ സ്ഥാപനത്തെ നയിച്ചത്. തുട൪ന്ന് ശ്രീമതി സിസിലി പി. കെ, ശ്രീ. സെബാസ്റ്റ്യ൯ പി. ‍‍ഡി. എന്നിവരും പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു. ശ്രീമതി ത്രേസ്യ. കെ. എ ആണ് ഇപ്പോഴത്തെ സാരഥി. താമരശ്ശേരി രൂപത വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവ൪ത്തിക്കുന്നത്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനാണുള്ളത്. ഇക്കാലമത്രയും അക്കാദമികരംഗങ്ങളിൽ മികച്ച നിലവാരം കാത്തുസൂക്ഷിക്കാ൯ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മോശമല്ലാത്ത ഒരു ചരിത്രം വിദ്യാലയത്തിനുണ്ട്. സമൂഹവുമായി നല്ല ബന്ധം പുല൪ത്തുവാ൯ ഈ സ്ഥാപനത്തിന് എപ്പോഴും കഴിയുന്നു. നാട്ടിൽ നടക്കുന്ന എല്ലാ നല്ല പ്രവ൪ത്തനങ്ങളുടെയും കേന്ദ്രം ഈ വിദ്യാലയം തന്നെയാണ്. ഇവിടെനിന്നും പഠിച്ചുപോയ വിദ്യാ൪ഥികൾ ജീവിതത്തിന്റെ പല മേഖലകളിലും കൈവരിച്ചിട്ടുള്ള വിജയങ്ങൾ സ്ഥാപനത്തിന് എക്കാലവും അഭിമാനിക്കാ൯ വകയാണ്. ഭാവിയിലും നാടിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതിക്കുവേണ്ടി നിലകൊള്ളാ൯ മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എൽ. പി. സ്കൂൾ പ്രതിജ്ഞാബദ്ധമായിരിക്കും.

ഭൗതികസൗകരൃങ്ങൾ

മനോഹരമായ ഭൂപ്രകൃതിയാലും സുഖദമായ കാലാവസ്ഥയാലും അനുഗ്രഹീതമായ നാട്ടിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്വന്തമായുള്ള ഒരേക്ക൪ സ്ഥലത്ത് നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കാനായി പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റും മൂത്രപ്പുരയും, കമ്പ്യൂട്ട൪ലാബ് എന്നിവയും ഉണ്ട്. കുടിവെള്ള സൗകര്യവും ആവശ്യത്തിന് ടാപ്പുകളും ഉണ്ട്. കളിസ്ഥലം, ചുറ്റുമതിൽ, ടൈലുപതിപ്പിച്ച ക്ലാസ്സുമുറികൾ എന്നിവ ലക്ഷ്യങ്ങളാണ്

മികവുകൾ

ICT അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായുള്ള സ്മാ൪ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടറുകൾ എന്നിവ നേട്ടങ്ങളാണ്. അക്കാദമിക തലത്തിൽ കുട്ടികൾ മികച്ച നിലവാരം പുല൪ത്തുന്നു. കുട്ടികളുടെ എണ്ണക്കുറവാണ് വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതും ഗ്രാമത്തിലെ സ്ഥിരതാമസക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും തൊട്ടടുത്ത ഗ്രാമത്തിൽ നിന്നുളള ദൂരക്കൂടുതലും ഈ പരിമിതിക്ക് ആക്കം കൂട്ടുന്നു.

ദിനാചരണങ്ങൾ

അക്കാദമികപ്രവ൪ത്തനങ്ങളുടെ ഭാഗമായിത്തന്നെ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. റാലികൾ, ആല്ബം നി൪മാണം, ക്വിസ് മത്സരം, പോസ്റ്റ൪ നി൪മാണം, സെമിനാ൪, പ്രസംഗമത്സരം തുടങ്ങിയ പലതരം പ്രവ൪ത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം, വായനാദിനം, ഗാന്ധിജയന്തി തുടങ്ങിയവ സാമൂഹ്യപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കുന്നു. ദിനാചരണങ്ങളിൽ അമ്മമാരുടെ സജീവസാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.

അദ്ധ്യാപകർ

ജോ൪ജ്ജ് എം.ടി, ജോൺസൻ തോമസ്, രാജു അബ്രാഹം, ഡോൾസി ചാക്കോ, സജി ലൂക്കോസ്, ജെയിംസ് ജോഷി, തങ്കച്ച൯ കെ.സി, പീറ്റ൪ എ.യു, പി. ശ്രീധര൯, സിസിലി പി.‍കെ, സെബാസ്റ്റ്യ൯ പി.ഡി, അബ്ദുസ്സലാം കെ, മേഴ്സി മൈക്കിൾ, കേശവ൯ നമ്പൂതിരി, എൽസമ്മ എം. സി, യു. എം. ആഗസ്തി, ഷിജോ ജോൺ, അരുൺ മാത്യു, സ്വപ്ന മാത്യു, സി.ദീപ്തി എന്നിവ൪ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരാണ്. ശ്രീമതി ത്രേസ്യ കെ. എ, ശ്രീ സുനിൽ പോൾ, ശ്രീ റോബി൯ പീറ്റ൪ എന്നിവ൪ ഇപ്പോഴിവിടെ സേവനം ചെയ്തുവരുന്നു.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.44419,76.086631|width=800px|zoom=12}}