ജി.എം.എൽ.പി.എസ് കാട്ടുമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ് കാട്ടുമുണ്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
അവസാനം തിരുത്തിയത്
08-02-2022Gmlps panthalingal19



മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.

1947-ൽ വടക്കും പാടം അലവി സാഹിബിന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭം. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 31.5 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു. രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് . ചുറ്റുമതിൽ ഉള്ളതിനാൽ കോമ്പൗണ്ട് സുരക്ഷിതമാണ്. കിണറുള്ളതിനാൽ ശുദ്ധജലവും ലഭ്യമാണ്.

   

  കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ  സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.

       

 മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. പ്രദേശത്തെ കർഷക പ്രമാണിയായിരുന്ന വടക്കും പാടം അലവി എന്നയാളെ സമീപിച്ച് കമ്മിറ്റി ആവശ്യം ബോധിപ്പിച്ചു.

കൂടുതൽ വായിക്കുക ....

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തൽപരനായ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്നതും കച്ചവടം നടത്തി കൊണ്ടിരിക്കുന്നതുമായ രണ്ട് പിടിക മുറികൾ ഇതിനായി അനുവദിച്ചു. ആ കെട്ടിടത്തിന്റെ ചുമര് വെറും കളിമണ്ണ് കൊണ്ടും മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. ഫർണിച്ചറായി അവിടെ ഉണ്ടായിരുന്നത് കച്ചവട വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു പെട്ടി മാത്രമായിരുന്നു.

     പ്രസ്തുത സ്ഥാപനം ജി.എം എൽ .പി .സ്കൂൾ കാട്ടു മുണ്ട വെസ്റ്റ് എന്ന പേരിൽ നിലവിൽ വന്നു. രണ്ട് ക്ലാസ്സ് മുറികളും രണ്ട് അധ്യാപകരും 45 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അധ്യാപകൻ മുഹമ്മദ് മാസ്റ്ററും സഹ അധ്യാപകനായി കൊടശ്ശേരി സ്വദേശി v മരക്കാർ കുട്ടി മാസ്റ്ററുമായിരുന്നു. പിന്നീട് മരക്കാർ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി. ഇത്രയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടിന്റെ വീടായ ഈ പൊതു വിദ്യാലയം 2019-ൽ ജി.എം .എൽ . പി എസ് പന്തലിങ്ങൽ എന്ന് പുനർനാമകരണം ചെയ്തു. നാൾക്കു നാൾ ഈ വിദ്യാലയം പഠന പാഠ്യേതര ഭൗതിക രംഗങ്ങളിൽ പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . ,

ആറ് ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി,

ചുറ്റുമതിൽ കൊണ്ട് സുരക്ഷിതമായ കോമ്പൗണ്ട് ,

അടുക്കള,

റീഡിങ് റൂം,

ടോയ്ലറ്റ്,

കിണർ ,

വെള്ളം ലഭ്യമാക്കാൻ പൈപ്പുകൾ,

കുട്ടികൾക്ക് ഇരിക്കാൻ മരത്തണലിലും വരാന്തയിലും ഇരിപ്പിടങ്ങൾ ,

പൂന്തോട്ടം, ക്ലാസ്സ് മുറികളിൽ ഫാനും ലൈറ്റും.

കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.323283,76.218607|zoom=18}}