ഊർപ്പള്ളി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adarshkp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊർപ്പള്ളി എൽ പി എസ്
14729_10.jpg
വിലാസം
ഊർപ്പള്ളി

വേങ്ങാട് പി.ഒ.
,
670612
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽoorppallylps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14729 (സമേതം)
യുഡൈസ് കോഡ്32020801208
വിക്കിഡാറ്റQ64456492
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് എൻ
പി.ടി.എ. പ്രസിഡണ്ട്രജീഷ് .സി .പി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത .പി
അവസാനം തിരുത്തിയത്
08-02-2022Adarshkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഊർപ്പള്ളി എൽ പി സ്‌കൂൾ വേങ്ങാട് പഞ്ചായത്തിൽ ഊർപ്പള്ളി ദേശത്ത് അഞ്ചാംപീടിക എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ഒരു നൂറ്റാണ്ടിലധികം വർഷങ്ങളായി ഊർപ്പള്ളി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ചരിത്രം അറിയാം..

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്,ലൈബ്രറി സേവനം,വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക,ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ,സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങളും,പിന്നോക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,ഇംഗ്ലീഷ് പരിശീലന ക്ലാസ്,വിദ്യാർത്ഥികളെകൂടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പച്ചക്കറികൃഷി,ക്വിസ് മത്സരങ്ങൾ.

see more

മാനേജ്‌മെന്റ്

മുൻസാരഥികൾ

നൂറിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഈ സ്‌കൂളിൽ ഒരുപാടധികം ഗുരുക്കന്മാർ അടുത്ത തലമുറകളിലേക്ക് അറിവ് പകർന്ന് നൽകിയിട്ടുണ്ട്.

സർവശ്രീ പൊമ്മിലേരി കോറോത്ത് കുഞ്ഞപ്പ നമ്പ്യാർ, കൈതേരി ഇടത്തിൽ നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ, എടക്കാട് ചാലിൽ നമ്പീശൻ എന്നിവർ പ്രധാനാധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വശ്രീ കുഞ്ഞിരാമമാരാർ, ചൂര്യാട്ട് പത്മനാഭൻ മാസ്റ്റർ, എമു തിണ്ടുമ്മൽ മാസ്റ്റർ, ഖാദർ സീതി മാസ്റ്റർ, പി. അപ്പ മാസ്റ്റർ, നുച്ചിത്തോയിൽ ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

1995 മുതൽ 1971 വരെ ശ്രീ കമ്മാരൻ മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ. സർവ്വശ്രീ അച്ചുതൻ, കുഞ്ഞമ്പു മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, കരുണാകരൻ മാസ്റ്റർ സഹഅധ്യാപകരായിരുന്നു.

1975 മാർച്ചിൽ അച്യുതൻ മാസ്റ്ററും ജൂണിൽ കുഞ്ഞമ്പു മാസ്റ്ററും 76-ൽ ശങ്കരൻ മാസ്റ്ററും വിരമിച്ചു. ഗഫൂർ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ, ശാരദ മാസ്റ്റർ അലിക്കുട്ടി മാസ്റ്റർ എന്നിവരും അധ്യാപകരായി പ്രവർത്തിച്ചിരുന്നു.

76-ൽ പ്രധാന അധ്യാപക നായിരുന്ന ശ്രീ. കരുണാകരൻ മാസ്റ്റർ 88-ൽ വിരമിച്ചു. ശ്രീ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ 2000 വരെ പ്രധാന അധ്യാപകനായി. പിന്നീട് പ്രധാന അധ്യാപക നായ ശ്രീധരൻ വിരമിച്ച ഒഴിവിൽ പൂർവ്വ വിദ്യാർത്ഥിനികൂടിയായ ടി.ഗിരിജ പ്രധാന അധ്യാപികയായി. ശ്രീ ഗിരിജ ടീച്ചറും ശ്രീ ലസിതകുമാരി ടീച്ചറും 2021 ൽ വിരമിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വേങ്ങാട് ടൗണിൽ നിന്നും ചാമ്പാട് റോഡ് 2 കിലോമീറ്റർ ദൂരം ഇടത് വശം

അഞ്ചരക്കണ്ടി- തലശ്ശേരി റോഡിൽ നിന്നും ചാമ്പാട്-വേങ്ങാട് റോഡ്‌ 2 കിലോമീറ്റർ ദൂരം വലത് വശം

{{#multimaps:11.873361,75.523648 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഊർപ്പള്ളി_എൽ_പി_എസ്&oldid=1622901" എന്ന താളിൽനിന്ന് ശേഖരിച്ചത്