വിദ്യാലയ മുദ്രയെക്കുറിച്ച് കൂടുതൽ അറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാലയ മുദ്ര


മാക്കൂട്ടം എ എം യു പി സ്കൂൾ പുലർത്തുന്ന വിദ്യാലയ കാഴ്ചപ്പാടിന് തികച്ചും അനുഗുണമായ മുദ്രയാണ് സ്കൂൾ സ്വീകരിച്ചിരിക്കുന്നത്. മുദ്രയിൽ നടുവിലായി വെള്ള പശ്ചാത്തലത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സമൂഹത്തിന്റെ വൈവിധ്യത്തെയും നാനാത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. ജാതി മത വർഗ വർണ ലിംഗ വിവേചനങ്ങളില്ലാതെ ഒത്തൊരുമയോടെ പരസ്പരം പങ്കുവെച്ചാണ് വിദ്യാലയത്തിൽ പഠനം നടക്കേണ്ടത് എന്ന പൊതു വിദ്യാലയ സങ്കൽപം മുദ്രയിൽ പ്രതിഫലിക്കുന്നു. ഒറ്റക്ക് മുന്നേറുന്നതിലുപരി കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജയം കൊയ്തെടുക്കേണ്ടത് എന്ന സന്ദേശവും മുദ്ര നൽകുന്നു.