സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019-20 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

സ്കൂൾ മാനേജ്മെന്റിനോടൊപ്പം പിടിഎയും, അധ്യാപക അനദ്ധ്യാപകരും, ചേർന്നാണ് സ്കൂൾ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തിക്കുന്നത് വർഷാരംഭത്തിൽ തന്നെ വിവിധ സംഘടനകൾ ക്ലബ്ബുകൾ,പാഠ്യവിഷയങ്ങൾ,പാഠാനുബന്ധ പ്രവർത്തനങ്ങൾ,സംഘടനകൾക്കുപുറമേ OSA JRC,Scout & Guides,Sports , Anti -Drugs എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശാസ്ത്രം,സാഹിത്യം,പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മേളകളിൽ  സ്കൂൾ ,ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് വിവിധ മത്സര പരീക്ഷകളിൽ കുട്ടികൾ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യുന്നു.


കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചും  സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും  ഉന്നത വിജയം കൈവരിക്കുന്നു.