എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപക ദിനം

സെപ്റ്റംബർ അഞ്ച്, കുട്ടിക്കാലം മുതൽ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് . മുൻ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ.

ഓൺ ലൈൻ വിലയിരുത്തൽ

      സെപ്റ്റംബർ പകുതിയോടെ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സും അതിനോടൊപ്പം നടത്തിയ അധ്യാപകരുടെ ക്ലാസ്സും എത്രമാത്രം കുട്ടികൾ ഉൾക്കൊണ്ടു എന്നറിയുന്നതിനായി രക്ഷാകർത്താക്കളുടെ അനുമതിയോടെ ഓൺലൈൻ പഠന വിലയിരുത്തൽ നടത്തി. രക്ഷാകർത്താക്കളും കുട്ടികളും വളരെ ഉത്തരവാദിത്തത്തോടെ ഈ വിലയിരുത്തലിൽ പങ്കെടുത്തു. ഒരു പ്രദേശത്തെ ഉത്തരകടലാസുകൾ ഒന്നിച്ച് ശേഖരിച്ച് സ്കൂളിലെത്തിക്കാനും രക്ഷകർത്താക്കൾ ശ്രദ്ധിച്ചു ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ദിവസം നൽകിയിരുന്നു.പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികളുടെ വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തി അവരുടെ ബുദ്ധിമുട്ടുകൾ രക്ഷാകർത്തക്കളുമായി ചർച്ച ചെയ്യാനും സമയം കണ്ടെത്തി.