വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കൊറോണ ജാഗ്രതയും തിരിച്ചറിവും

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ കൊറോണ ജാഗ്രതയും തിരിച്ചറിവും എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കൊറോണ ജാഗ്രതയും തിരിച്ചറിവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ജാഗ്രതയും തിരിച്ചറിവും


 മനസ്സിനെ മെല്ലെ മെല്ലെ ഗ്രസിച്ചീടുന്നു 
മരണഭയത്തിൽ പതിഞ്ഞ കാലൊച്ചകൾ
മഹോന്നതനാണെന്നഹങ്കരിച്ചോ ... നിന്ന്
അഭയത്തിനായിട്ടിരു കരം  നീട്ടുന്നു

നിൻ്റെ സമ്പത്തിൻ്റെ ധാരാളിത്തം കണ്ട്
നിന്നേ...തലയിലേറ്റി നടന്നോരെല്ലാം
അപശകുന്നമെന്നോ അയിത്തമെന്നോ പോലെ
ദൂരേക്ക് മാറുവാൻ വ്യഗ്രത കാട്ടുന്നു

ആരോരുമില്ലാത്തൊര നാഥനേപ്പോലവൻ
ഏകാന്ത തടവിലേക്കെടുത്തെറിയപ്പെട്ടു
തെറ്റു ചെയ്യാക്കുറ്റവാളിയേപ്പോ ലവൻ
കാലത്തിൻ വിധിന്യായ ഗർത്തത്തിലാണ്ടുവോ

ലോകം കാൽക്കീഴിലാണെന്ന നിൻ ഗർവ്വം
അന്യജീവജാലങ്ങൾക്ക് മേലുള്ള ധിശ്വത്വം
പണത്തിന്മീതേയൊന്നുമില്ലായെന്
നിനക്കായ് വിധിച്ച തിരിച്ചടിയോ... അതോ
പ്രകൃതിതൻ അവസാന മുന്നറിയിപ്പോ....

 

അനുലക്ഷമി  V. C
V. C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത