എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/മായാത്ത ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/മായാത്ത ഓർമകൾ എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/മായാത്ത ഓർമകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായാത്ത ഓർമകൾ

ഗോവിന്ദൻ മാഷിന്റെ കണ്ണുകൾ നിറഞ്ഞു.ആരും കാണാതിരിക്കുവാൻ തൂവാല കൊണ്ടു തുടച്ചു.

"അവർ പടിയിറങ്ങുവാണ്.യാത്രയപ്പില്ലാതെ"
എന്ന പത്രവാർത്ത വായിച്ചപ്പോൾ അദ്ദേഹം ഓർത്തു.ഇത്രയും വർഷം കടന്നു പോയതറിഞ്ഞില്ല.ഇത്രയും കാലം സ്കൂളിൽ മികച്ച അധ്യാപകനുള്ള അവാർഡുകൾ ഏറ്റുവാങ്ങി.പക്ഷെ വിരമിച്ചപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായതുപോലെ.വിരമിച്ച അധ്യാപകർക്ക് ഓർമകളും വേദനകളും ബാക്കി നൽകിയ ഈ കൊറോണ കാലം നിരവധി ഓർമകൾ ഗോവിന്ദൻ മാഷിന്റെ മനസിലൂടെ കടന്നു പോയി.തന്റെ യാത്രയായപ്പിന് എന്തെല്ലാം തയ്യാറെടുപ്പുകളാണ് സ്കൂളിൽ ഒരുക്കിയിരുന്നത്.എന്നിട്ടു സഹാധ്യാപകരെ ഒന്നടുത്തുകണ്ട്‌,കൈ കൊടുത്തു യാത്രചോദിക്കുവാൻ പോലും സാധിച്ചില്ല.തന്റെ പ്രിയ കുട്ടികളെ പോലും.അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.

ഈശ്വരൻ എത്ര ക്രൂരനാണ്.താൻ പഠിപ്പിച്ച എത്രയെത്ര കുട്ടികൾ ഇന്ന് ഉന്നതസ്ഥാനങ്ങളിൽ എത്തി.തന്റെ യാത്രയയപ്പു വേളയിൽ അവരെല്ലാം പങ്കെടുക്കാനിരുന്നതാണ്.എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോയി.ഇനിയും ഒരിക്കലും തിരിച്ചു വരാത്ത ഓർമകൾ മാത്രമായി അതു മാറി.

ശബരിനാഥ്
പത്താം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ